കോഴഞ്ചേരി : പത്തനംതിട്ടയില്‍ നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടു കുട്ടികളും മരിച്ചു. ഇളകൊള്ളൂരിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വെട്ടൂർ സ്വദേശികളായ അഭിരാജ്, ഋഷി അജിത് എന്നിവരാണ് മരിച്ചത്.
Advertisements
ഫയർഫോഴ്സിന്റെ സ്ക്യൂബ ടീം മുങ്ങിയെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഫുട്ബോൾ മാച്ച് കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന കുട്ടികൾ തന്നെയാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്.