ആറന്മുള ഉതൃട്ടാതി വള്ളംകളി ; മേലുകര, കോറ്റാത്തൂർ – കൈതകോടി പള്ളിയോടങ്ങൾ വിജയികൾ

പത്തനംതിട്ട :
ആറന്മുള ഉതൃട്ടാതി വള്ളംകളി ഫൈനലിൽ എ ബാച്ച് വിഭാഗത്തിൽ മേലുകര പള്ളിയോടവും ബി ബാച്ച് വിഭാഗത്തിൽ കോറ്റാത്തൂർ – കൈതകോടി പള്ളിയോടവും മന്നം ട്രോഫി സ്വന്തമാക്കി.
എ ബാച്ചിൽ അയിരൂർ രണ്ടാം സ്ഥാനവും മല്ലപ്പുഴശ്ശേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ബി ബാച്ചിൽ കോടിയാട്ടുകര രണ്ടും ഇടപ്പാവൂർ മൂന്നും സ്ഥാനം നേടി.

Advertisements

ആർ ശങ്കർ സുവർണ ട്രോഫി നെല്ലിക്കൽ പള്ളിയോടത്തിനും ലഭിച്ചു. ലൂസേഴ്സ് ഫൈനലിൽ എ ബാച്ചിൽ കുറിയന്നൂരും ബി ബാച്ചിൽ വന്മമഴിയും വിജയികളായി. പാടിതുഴച്ചിലിൽ മാലക്കരയും തെക്കേമുറിയും വിജയികളായി. ചമയം, അടയാഭരണം എന്നിവയിൽ കാട്ടൂർ, വെൺപാല പള്ളിയോടങ്ങൾ എ ബാച്ചിൽ വിജയിച്ചപ്പോൾ കടപ്ര, ആറാട്ടുപുഴ എന്നിവ ബി ബാച്ചിൽ വിജയികളായി.

Hot Topics

Related Articles