പത്തനംതിട്ട മൂഴിയാറിൽ നിന്നും കാണാതായ പതിനഞ്ചുകാരിയെ കണ്ടെത്തിയത് ഗാന്ധിനഗർ പൊലീസ്; ബസ് ഉപേക്ഷിച്ച് പെൺകുട്ടിയെയുമായി കടന്ന ഡ്രൈവറെ പിടികൂടിയത് കോട്ടയം മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിനു സമീപത്തു നിന്നും; ബസ് ഡ്രൈവർക്കെതിരെ കുട്ടിയെ തട്ടിക്കൊണ്ടു പോയതിനു കേസ്; ലൈസൻസും നഷ്ടമായേക്കും

പത്തനംതിട്ട: പത്തനംതിട്ട മൂഴിയാറിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ ഡ്രൈവർ, കുട്ടിയെ തട്ടിക്കൊണ്ടു പോയത് ബസ് നടുറോഡിൽ ഉപേക്ഷിച്ച ശേഷം. പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ ലോഡ്ജിൽ തടവിൽ പാർപ്പിച്ചിരുന്ന പെൺകുട്ടിയെ ഗാന്ധിനഗർ പൊലീസ് സംഘം എത്തിയാണ് രക്ഷപെടുത്തിയത്. നടു റോഡിൽ സ്വകാര്യ ബസ് ഉപേക്ഷിച്ചു പോയ പ്രതിയ്‌ക്കെതിരെ മോട്ടോർ വാഹന വകുപ്പിനു പൊലീസ് റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയേക്കും.

Advertisements

തിങ്കളാഴ്ചയാണ് പത്തനംതിട്ട മൂഴിയാർ സ്റ്റേഷൻ പരിധിയിൽനിന്നും പതിനഞ്ചുകാരിയായ പെൺകുട്ടിയെ കാണാതായത്. കാണാതായ പെൺകുട്ടിയെ കണ്ടെത്തി പിടികൂടിയത് ഗാന്ധി നഗർ എസ് എച്ച് ഒ കെ ഷിജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു. മെഡിക്കൽ കോളജ് പരിസരത്ത് രണ്ടു കിലോമീറ്ററോളം നടന്ന് മുഴുവൻ ലോഡ്ജുകളും പരിശോധിച്ച ശേഷമാണ് ഇന്നലെ വൈകിട്ട് 6 ന് മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിന് തൊട്ടടുത്തുള്ള ലോഡ്ജിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടു വന്ന് തടവിൽ പാർപ്പിച്ച ബസ് ഡ്രൈവറെയും പൊലീസ് സംഘമാണ് പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ഇരുവരേയും മൂഴിയാർ പോലീസിന് കൈമാറുകയായിരുന്നു. ഇന്നലെ പുലർച്ചെ നാലിനായിരുന്നു് പെൺകുട്ടിയെ സ്വകാര്യ ബസ് ഡ്രൈവവും ഒരു കുട്ടിയുടെ പിതാവുമായ പത്തനംതിട്ട ചിറ്റാർ പേഴും പാറ ഷിബിൻ (33)തട്ടിക്കൊണ്ടു പോയത്. പെൺ കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാവ് മൂഴിയാർ സ്റ്റേഷനിൽ പരാതി നൽകി. അതോടൊപ്പം മാതാവിന്റെ ഫോണിൽ നിന്ന് മകൾ നിരന്തരമായി വിളിച്ചു കൊണ്ടിരുന്ന ഷിബിന്റെ ഫോണിലേയ്ക്ക് മാതാവ്‌വിനെക്കൊണ്ടുപോലീസ് വിളിപ്പിക്കുകയായിരുന്നു. അപ്പോൾ പെൺകുട്ടി തന്റെ കൈവശം സുരക്ഷിത യായിരുക്കുന്നുണ്ടെന്ന് ഷിബിൻ മറുപടി പറഞ്ഞു.

ഉടൻ തന്നെ മൂഴിയാർ പൊലീസ് കുട്ടിയുടെ മാതാവിനേയും കൂട്ടിഫോൺ ലോക്കേഷൻ കേന്ദ്രീകരിച്ച് ഗാന്ധി നഗർ പോലീസ് സ്റ്റേഷനിലെത്തി. എസ് എച്ച് ഒ കെ ഷിജിയുടെ സഹായത്തോടെ മെഡിക്കൽ കോളജിന് സമീപമുള്ള ലോഡ്ജുകൾ കയറിയിറങ്ങി പരിശോധനനടത്തി. ഒടുവിൽ വൈകിട്ട് 6 ന് ബസ് സ്റ്റാന്റിന് തൊട്ടടുത്തുള്ള ലോഡ്ജിൽ നിന്ന് ഇരുവരേയും പിടികൂടുകയായിരുന്നു

Hot Topics

Related Articles