പത്തനംതിട്ട : എന്റെ കേരളം മേളയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റാളിലെ സ്കൂള്‍ വിപണിയില്‍ കച്ചവടം പൊടിപൊടിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന മേളയിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റാള്‍ അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കുട്ടികള്‍ക്കുള്ള നോട്ട്ബുക്ക്, ബാഗുകള്‍, കുട തുടങ്ങിയവ മിതമായ നിരക്കില്‍ ഇവിടെ ലഭിക്കും. പൊതു വിപണിയില്‍ 99 രൂപ വിലയുള്ള നോട്ട്ബുക്കുകള്‍ സ്റ്റാളില്‍ 83 രൂപയ്ക്ക് ലഭ്യമാണ്.
നോട്ട്ബുക്കുകള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ വിലക്കിഴിവുണ്ട്. ഇതിനു പുറമെ വാട്ടര്‍ബോട്ടിലുകള്‍, ഇന്‍സ്ട്രുമെന്റ് ബോക്സുകള്‍, റെയിന്‍കോട്ട്, പേന, പെന്‍സില്‍ എന്നിവയും വില്പനയ്ക്കായി എത്തിച്ചിട്ടുണ്ട്. സ്കൂള്‍ കുട്ടികള്‍ക്കായുള്ള ഉത്പന്നങ്ങള്‍ കൂടാതെ സ്റ്റേഷനറി, നിത്യോപയോഗ സാധനങ്ങളും ഇവിടെ ലഭ്യമാണ്.