മെയ് 20 ദേശീയ പണിമുടക്ക് വിജയിപ്പിക്കുക : എന്‍. ജി. ഒ. യൂണിയന്‍ ജില്ലാ സമ്മേളനം

പത്തനംതിട്ട :
കേന്ദ്ര സർക്കാർ നിലവിലുള്ള തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് തൊഴിലാളി വിരുദ്ധ വ്യവസ്ഥകളോടുകൂടിയ ലേബർ കോഡുകൾ അടിച്ചേൽപ്പിക്കുകയാണ്. തൊഴിലാളികളുടെ ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാശങ്ങൾ നിഷേധിക്കുന്ന ലേബർ കോഡുകൾ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറുക, മിനിമം വേതനം ഉയർത്തുക, പൊതുമേഖലാ സ്വകാര്യവൽക്കരണവും ആസ്തി വിൽപ്പനയും അവസാനിപ്പിക്കുക, നിശ്ചിതകാല തൊഴിൽ, അഗ്നിപഥ് എന്നിവ റദ്ദാക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പ് വരുത്തുന്ന പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ വർഷത്തിൽ 200 ദിവസം ജോലിയും ന്യായമായ കൂലി വർധനവും ഉറപ്പാക്കുക, ആശ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, സർവ്വകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ച് രാജ്യത്തെ തൊഴിലാളി സംഘടനകളും വിവിധ ഫെഡറേഷനുകളും സംയുക്തമായി 2025 മെയ് 20ന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

Advertisements

സ്വകാര്യവൽക്കരണത്തിന്‍റെ ഭാഗമായി തൊഴിലാളിവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കണമെന്നും 2025 മെയ് 20ലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ 9ന് പ്രസിഡന്‍റ് ജി. ബിനുകുമാര്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമായി. ജില്ലാ സെക്രട്ടറി ആർ. പ്രവീണ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറർ എസ്. ബിനു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പ്രവര്‍ത്തന റിപ്പോർട്ടിന്മേൽ നടന്ന ചര്‍ച്ചയിൽ ആർ. രാജി (അടൂര്‍), ബി.വി.സുജമോൾ (സിവില്‍ സ്റ്റേഷന്‍), വി.പി.മായ (ടൌണ്‍), ദീപു ഗോപി (തിരുവല്ല), എസ്.അൻഷാദ് (റാന്നി), എസ്.സുഗന്ധി (കോന്നി), പി.റ്റി.നിഷ (മല്ലപ്പള്ളി) എന്നിവര്‍ പങ്കെടുത്തു. പ്രതിനിധി സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ജി.ബിനുകുമാര്‍ അധ്യക്ഷനായി. ജോയിന്‍റ് സെക്രട്ടറിമാരായ ആദര്‍ശ് കുമാർ രക്തസാക്ഷി പ്രമേയവും പി.ബി.മധു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ദീപ വിശ്വനാഥ് (എഫ്.എസ്.ഇ.ടി.ഒ.), ആർ.അഭിജിത്ത് (കോണ്‍ഫെഡറേഷൻ ഓഫ് സെന്‍ട്രൽ ഗവണ്‍മെന്‍റ് എംപ്ലോയീസ് & വര്‍ക്കേഴ്സ്) കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ഉമ്മൻ മത്തായി, എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന ട്രഷറർ വി.കെ.ഷീജ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആര്‍.പ്രവീണ്‍ സ്വാഗതവും ജില്ലാ ട്രഷറർ എസ്.ബിനു നന്ദിയും പറഞ്ഞു. തുടര്‍ന്ന് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.കെ.ഉദയൻ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രൂപ്പ് ചര്‍ച്ചയോടെ ആദ്യ ദിവസത്തെ സമ്മേളന നടപടികൾ സമാപിച്ചു.

Hot Topics

Related Articles