പേമാരിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ചവര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്കാന്‍ നടപടി സ്വീകരിക്കും; അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ

പത്തനംതിട്ട: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ച എല്ലാവര്‍ക്കും സമയബന്ധിതമായി നഷ്ടപരിഹാരം നല്കാന്‍ നടപടി സ്വീകരിക്കുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഇതിനായി റവന്യൂ, കൃഷി വകുപ്പ് മന്ത്രിമാര്‍ക്ക് കത്ത് നല്കിയതായും എം.എല്‍.എ പറഞ്ഞു. കോന്നി നിയോജക മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ മഴക്കെടുതി നാശനഷ്ടം സംഭവിച്ച കലഞ്ഞൂര്‍, ഏനാദിമംഗലം, അരുവാപ്പുലം എന്നീ പഞ്ചായത്തുകളുടെ നാശനഷ്ടവും മഴക്കെടുതിയും അവലോകനം ചെയ്യുവാനും ആശ്വാസം നല്‍കുവാനും കലഞ്ഞൂര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു പഞ്ചായത്തുകളില്‍ മാത്രമായി മുന്നൂറോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. കൃഷി, വളര്‍ത്തുമൃഗങ്ങള്‍, വീട്ടു സാധനങ്ങള്‍ എന്നിവയും നശിച്ചിട്ടുണ്ട്. മണ്ഡലത്തിലെ ഇതര പഞ്ചായത്തുകളിലും സമാനമായ സാഹചര്യമാണ് നിലനില്ക്കുന്നത്. റവന്യൂ, കൃഷി വകുപ്പ് മന്ത്രിമാര്‍ക്ക് കത്ത് നല്കിയതായും കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ. അപേക്ഷകള്‍ ഈ മാസം 30ന് മുന്‍പ് നല്കണമെന്ന് ജില്ലാ കളക്ടര്‍.

Advertisements

മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവരുടെ അപേക്ഷകള്‍ ഈ മാസം 30 ന് മുന്‍പായി സ്വീകരിച്ച് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ യോഗത്തില്‍ പറഞ്ഞു. ലഭിച്ച അപേക്ഷകരുടെ വിവരങ്ങള്‍ അതാത് പഞ്ചായത്ത് ഓഫീസുകളില്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. വിട്ടു പോയവരുണ്ടെങ്കില്‍ ലിസ്റ്റ് പരിശോധിച്ചു അപേക്ഷ നല്‍കാനുള്ള അവസരം ലഭ്യമാക്കും.സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് അര്‍ഹരായവര്‍ക്ക് അനുവദനീയമായ തുക എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. എല്ലാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒത്തുചേര്‍ന്ന് ജനകീയ രീതിയിലാകണം മഴക്കെടുതിയുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കേണ്ടത്. സമഗ്രമായ ദുരന്തനിവാരണ പ്രവര്‍ത്തികള്‍ക്ക് ഏകോപനം, നേതൃത്വം എന്നിവ നല്‍കുവാന്‍ വകുപ്പുതല ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

Hot Topics

Related Articles