ചെറുവാണ്ടൂർ ഫാർമസി കോളേജിൽ ഔഷധ സസ്യ പരിപാലന തോട്ടം നിർമ്മിച്ച തൊഴിലാളികളെ ആദരിച്ചു

പേരൂർ: ചെറുവണ്ടൂർ ഫർമസികോളേജിൽ ഔഷധ സസ്യ പരിപാലനത്തിന് നേതൃത്വം നൽകിയ പതിനഞ്ച് തൊഴിലുറപ്പ് പ്രവർത്തകരെ പൊന്നട അണിയിച്ച് ആദരിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു.

വാർഡ്കൗൺസിലർ എം.കെ സോമൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ.എസ്. ബീനടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. ജ്യോതി ഹരിന്ദ്രൻ സ്വാഗതം പറഞ്ഞു. ഡോ. അനിൽകുമാർ നന്ദി പറഞ്ഞു.

Hot Topics

Related Articles