പത്തനംതിട്ട റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു; മരിച്ചത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന പെൺകുട്ടി

കോട്ടയം: പത്തനംതിട്ട റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ചു. പത്തനംതിട്ട റാന്നി കുന്നംകര ഷീലാഭവനിൽ ഹരീഷ് രജനി ദമ്പതികളുടെ മകൾ പന്ത്രണ്ടുകാരിയായ അഭിരാമിയാണ് മരിച്ചത്.

Advertisements

കഴിഞ്ഞ 13ന് വീടിന് സമീപത്തുനിന്നാണ് നായയുടെ കടിയേറ്റത്. തുടർന്ന് പത്തനംതിട്ട ജനറൽ ആശു പത്രിയിൽ മൂന്ന്‌ടോസ് പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നു. എന്നാൽ കടിയേറ്റ കണ്ണിന്റെ ഭാഗത്ത് അണുബായ യുണ്ടാകുകയും തലച്ചോറിനെ ബാധിക്കുകയും ചെയ്തതിനാൽ, വെള്ളിയാഴ്ച ആരോഗ്യസ്ഥിതി മോശമായി ഇതിനെ തുടർന്നാണ് കുട്ടികളുടെ ആശു പത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെഉമിനീർ, കണ്ണുനീർ, നട്ടെല്ലിൽനിന്നുള്ളവെള്ളം, കഴുത്തിന്റെ പിൻഭാഗത്തു നിന്നുള്ള ത്വക്ക് എന്നിവയുടെ സാംമ്പിളുകൾ ശേഖരിച്ച് പൂനെ വൈറോളജി ലാബിൽ അയക്കുകയും ചെയ്തിരുന്നു. എന്നാൽ, തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 ന് മരണം സംഭവിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെരുവുനായ ഒൻപത് സ്ഥലത്താണ് നായ പെൺകുട്ടിയെ കടിച്ചത്. പാലുവാങ്ങാൻ പോകുന്നതിനിടെയാണ് നായയുടെ കടി പെൺകുട്ടിയ്ക്ക് ഏറ്റത്. ഇതേ തുടർന്നാണ് ഗുരുതുരമായ അവസ്ഥയിൽ എത്തിയ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. തുടർന്നു മരണം സംഭവിക്കുകയായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.