പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം: ചലച്ചിത്ര താരം ഡോ.രജിത് കുമാറിനും രണ്ടുപേർക്കും കടിയേറ്റു

പത്തനംതിട്ട : തെരുവുനായ ആക്രമണത്തിൽ സിനിമ സീരിയൽ താരത്തിനടക്കം 3 പേർക്ക് പരിക്ക്. ബിഗ് ബോസ് താരവും ചലച്ചിത്ര പ്രവർത്തകനുമായ ഡോ. രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന രണ്ടു പേർക്കുമാണ് നായയുടെ കടിയേറ്റത്. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വെച്ചായിരുന്നു തെരുവ് നായ ആക്രമണം. ആക്രമണത്തിൽ പരുക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഒരു ഷൂട്ടിനായാണ് പത്തനംതിട്ടയിൽ വന്നതാണെന്നും രാവിലെ കാപ്പി കുടിക്കുവാൻ പോയപ്പോഴാണ് നായ ആക്രമിച്ചതെന്നും ഡോ. രജിത് പറഞ്ഞു.

Advertisements

Hot Topics

Related Articles