അപ്പർ കുട്ടനാട്ടിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില നൽകണം : പ്രതിഷേധവുമായി കോൺഗ്രസ്

തിരുവല്ല : അപ്പർ കുട്ടനാട്ടിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് നൽകാൻ സപ്ലൈകോ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പുളിക്കീഴിലെ കൃഷി അസിസ്റ്റന്റ് ഓഫീസിന്റെ മുമ്പിൽ ധർണ്ണ നടത്തി. ഇന്ന് രാവിലെ നടന്ന ധർണ്ണ ഡിസിസി പ്രസിഡണ്ട് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഈപ്പൻ കുര്യൻ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. സിറാജുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ആർ. ജയകുമാർ , അഡ്വ. സതീഷ് ചാത്തങ്കരി, അഡ്വ. രാജേഷ് ചാത്തങ്കരി, ക്രിസ്റ്റഫർ ഫിലിപ്പ്, അഡ്വ. ബിനു. വി. ഈപ്പൻ, വിനോദ് കോവൂർ, എം.പി പത്മനാഭൻ , ബെഞ്ചമിൻ, തോമസ് റോയ്, വർഗീസ്, ജിജോ ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.