കേരളത്തെ കേന്ദ്രം അവഗണിച്ചു ; പ്രതിസന്ധി കാലത്ത് നാടിന് പുതു ജീവനും പിന്തുണയും നൽകേണ്ട കേന്ദ്രസർക്കാർ അത് നൽകിയില്ല ; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : പ്രളയവും മഹാമാരിയും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ കേരളത്തെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധി കാലത്ത് നാടിന് പുതു ജീവനും പിന്തുണയും നൽകേണ്ട കേന്ദ്രസർക്കാർ അത് നൽകിയില്ല.

സംസ്ഥാനത്തെ സഹായിക്കാന് തയ്യാറായ മറ്റ് രാജ്യങ്ങളോട് സഹായം ആവശ്യമില്ലെന്ന് കേന്ദ്രം പറഞ്ഞു. കേരളത്തിന് മാത്രം സഹായങ്ങൾ നിഷേധിക്കുന്ന സാഹചര്യമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫണ്ട് ശേഖരണത്തിന് വിദേശയാത്ര ആവശ്യമായി വന്നപ്പോൾ മന്ത്രിയുടെ യാത്രാ അനുമതി നിഷേധിക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. സഹായം നിങ്ങൾ പോയി വാങ്ങേണ്ടെന്നാണ് കേന്ദ്രം പറഞ്ഞത്. കേരളം അവിടെ തളർന്നു പോയില്ല. നാടിന്റെ ഐക്യത്തിലും സാഹോദര്യത്തിലും കേരളം ഉയർന്നു വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Hot Topics

Related Articles