അഡ്വ. കെ അനന്തഗോപൻ്റെ പൊതു പ്രവർത്തന ജീവിതം പുസ്തകമാകുന്നു : ഓർമകളുടെ വസന്തം പ്രകാശനം ജൂലൈ 17 ന്

തിരുവല്ല :
അഡ്വ. കെ അനന്തഗോപൻ്റെ
അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട സാമൂഹിക, രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഓർമ്മകളും അനുഭവങ്ങളും
പുസ്തകരൂപത്തിൽ.
ഓർമകളുടെ വസന്തം എന്ന പുസ്തകം സി പിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനിൽ നിന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആദ്യപ്രതി ഏറ്റുവാങ്ങും. തിരുവല്ല ബിലീവേഴ്‌സ് യൂത്ത് സെന്റർ ഹാളിൽ 17 (നാളെ) പകൽ രണ്ട് മണിയ്ക്ക് നടക്കുന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മുഖ്യപ്രഭാഷണം നടത്തും.

Advertisements

സിപിഐ എം തിരുവല്ല താലൂക്ക് സെക്രട്ടറി ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, തിരുവല്ല ബാർ അസോസിയേഷൻ പ്രസിഡന്റ്, ഗ്രാമപഞ്ചായത്തംഗം, ജില്ലാ പഞ്ചായത്ത് അംഗം, ജില്ലാ ബാങ്ക് പ്രസിഡന്റ്, കേരഫെഡ്, മാർക്കറ്റ് ഫെഡ് ഡയറക്ടർ, കേരള സ്റ്റേറ്റ് ഷോപ്പ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ബോർഡ് ചെയർമാൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്
എന്നിങ്ങനെ അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട പ്രവർത്തനത്തിന്റെ സ്മരണകളാണ് പുസ്തകത്തിലുള്ളത്. ചിന്ത പബ്ലിഷേഴ്സാണ് പ്രസാധകർ.

Hot Topics

Related Articles