തിരുവല്ല :
ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവല്ല വെസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനവും കുടുംബസംഗമവും നടത്തി. യൂണിറ്റ് പ്രസിഡൻ്റ് സന്തോഷ് കുമാർ അച്ചൂസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം മേഖല പ്രസിഡൻ്റ് ജോബി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഗിരീഷ് കുമാർ, മേഖലാ സെക്രട്ടറി മനോജ് പി, ജില്ലാ വൈസ് പ്രസിഡൻ്റ് അജിത്ത് കുമാർ, മേഖല സാന്ത്വനം കോർഡിനേറ്റർ പി സുരേഷ് ബാബു, രാജേഷ് പാലി, കിഷോർ കുമാർ, അനിൽ കുമാർ, എം ആർ വിനീഷ് കുമാർ, സാം വി ദാനിയേൽ, സി ജെ അനിയൻ തുടങ്ങിയവർ സംസാരിച്ചു. 2025-26 ലെ ഭാരവാഹികളായി സന്തോഷ് കുമാർ അച്ചൂസ് ( പ്രസിഡൻ്റ് ),
രാജേഷ് പാലി ( സെക്രട്ടറി ), കിഷോർ കുമാർ ( ട്രഷറാർ ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.
Advertisements