തിരുവല്ല :
വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തിരിക്കുന്ന മിഷന്‍-90 പ്രവര്‍ത്തനങ്ങളുടെ തിരുവല്ലയിലെ നാലാമത്തെ ജോബ് ഫെയര്‍ നവംബര്‍ 16 ശനിയാഴ്ച മാര്‍ത്തോമ്മാ കോളേജില്‍ വെച്ച് നടക്കും. പതിനായിരത്തിലേറേ പ്രൊഫഷണല്‍ തൊഴില്‍ അവസരങ്ങള്‍ വിവിധ വിഭാഗത്തിലായി ലഭ്യമാക്കിയിരിക്കുന്ന ഈ ജോബ് ഫെയറില്‍ മുപ്പത് കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. എഞ്ചിനീയറിങ്ങ്, നേഴ്സിങ്ങ്, മാനേജ്‍മെന്റ് തുടങ്ങി പ്രൊഫഷണല്‍ തൊഴിലവസരങ്ങളും, എസ്എസ്എല്‍സി, പ്ലസ് ടു, ഐറ്റിഐ, ഡിപ്ളോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷന്‍ തുടങ്ങി മറ്റ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കുമുള്ള തൊഴിലവസരങ്ങളാണ് ഈ തൊഴിൽമേള വഴി സാധ്യമാക്കിയിട്ടുള്ളത്.
നേഴ്‍സുമാര്‍ക്ക് വീണ്ടും തൊഴില്‍ അവസരങ്ങള്‍
ആസ്ട്രേലിയയിലേക്കുള്ള അസ്സിസ്റ്റന്‍റ്റ് നേഴ്സ്, പേര്‍സണല്‍ കെയര്‍ വര്‍ക്കര്‍, ജര്‍മനിയിലേക്ക് സ്റ്റാഫ് നേഴ്സ്, ജനറല്‍ നേഴ്സ്, കെയര്‍ഹോം നേഴ്സ് തുടങ്ങി നിരവധി അന്തര്‍ദേശീയ തൊഴില്‍ അവസരങ്ങള്‍ തൊഴിൽ മേളയോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. NORKA, IHNA എന്നിവ വഴിയാണ് ഈ തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്.
Bachelor Of Nursing, Master Of Nursing, Bachelor Of Science (Nursing) എന്നീ യോഗ്യതയുള്ളവരും രണ്ട് വര്‍ഷം പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കുമാണ് ആസ്ട്രേലിയയിലേക്കുള്ള തൊഴിലവസരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുക. ആസ്ട്രേലിയയിലേക്കുള്ള നേഴ്സുമാർക്ക് ട്രെയിനീഷിപ് വിസയാണ് ലഭിക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഠനകാലത്ത് നേഴ്സിംഗ് അസിസ്റ്റന്റായി ജോലിയും, ഫീസും ചെലവുകളും കഴിഞ്ഞ് സമ്പാദിക്കുന്ന നിലയിലുമാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. ട്രെയിനിങ്ങ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് NCLEX-RN സർട്ടിഫിക്കറ്റ് ലഭിക്കും. തുടര്‍ന്ന് ആസ്ട്രേലിയയിൽ പൂർണ്ണ നേഴ്സായി ജോലി ചെയ്യാനും, മറ്റു രാജ്യങ്ങളിൽ പോകാനും അവസരമുണ്ട്. തൊഴിലന്വേഷകനുള്ള ചെലവ് ആകെ വിസാ ഫീസും വിമാനക്കൂലിയും മാത്രമാണ്. രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും IELTS പാസായിരിക്കുകയും വേണമെന്നതാണ് നിബന്ധന. IELTS പാസായിട്ടില്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ അത് നേടാനും അവസരമുണ്ട്. പ്രവൃത്തി പരിചയം കുറവാണെങ്കിലും അപേക്ഷിക്കുന്നവര്‍ക്ക്, പ്രവൃത്തി പരിചയം പൂർത്തിയാകുമ്പോൾ അന്ന് അവരെ പരിഗണിക്കും.
Diploma In Nursing (General Nursing Midwifery), Diploma In Nursing (Auxiliary Nursing Midwifery), Bachelor Of Nursing, Bachelor Of Science (Nursing), Master Of Nursing എന്നീ യോഗ്യതയുള്ളവര്‍ക്കാണ് ജര്‍മനിയിലേക്കുള്ള തൊഴിലവസരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുക. 6 മാസത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. ജര്‍മന്‍ ഭാഷ B1/B2 ലെവല്‍ പാസ്സായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 8-10 മാസത്തെ ഓഫ്‍ലൈന്‍ – ഓണ്‍ലൈന്‍ പരിശീലനം കേരളത്തില്‍ വെച്ചു തന്നെ ഉണ്ടാവും. 2 വര്‍ഷത്തേക്കാണ് പ്രാഥമിക കരാര്‍. ജര്‍മന്‍ ലൈസന്‍സ്സ് ഉള്‍പ്പടെ ലഭിക്കുന്ന മുറക്ക് ഫാമിലി വിസയും, 5 വര്‍ഷത്തിനു ശേഷം പെര്‍മനന്റ്‍ റെസിഡന്‍സിനുമുള്ള അവസരം ലഭിക്കും. IHNA വഴി ലഭ്യമാക്കിയിരിക്കുന്ന ആസ്ട്രേലിയായിലേക്കുള്ള നേഴ്സിങ്ങ് തൊഴിലവസരങ്ങള്‍ക്ക്, തൊഴില്‍ മേളയിലേക്ക് വരാതെ ദൂരെയിരുന്ന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. മറ്റ് തൊഴിലവസരങ്ങള്‍ക്ക് നേരിട്ടും, ഓണ്‍ലൈനായുമുള്ള മുഖാമുഖം മാര്‍ത്തോമ്മാ കോളേജില്‍ വെച്ചാണ് നടക്കുക.
വിദ്യാര്‍ത്ഥികള്‍ക്ക് ഭാവി തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കുന്ന ഇന്റേണ്‍ഷിപ് പ്രോഗ്രാമുകള്‍
ബി ടെക്, എംടെക്, ബി സി എ, എം സി എ, എം ബി എ, ബിരുദം, ബി എസ് സി (ഇലക്ട്രോണിക്സ്), എം എസ് സി (ഇലക്ട്രോണിക്സ്) തുടങ്ങി നിരവധി കോഴ്സുകള്‍ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് 3 മാസം മുതല്‍ 6 മാസം വരെ സ്റ്റൈപ്പന്റോടു കൂടി ഇന്റേണ്‍ഷിപില്‍ ചേരുന്നതിനും തൊഴില്‍ മേളയില്‍ അവസരമുണ്ട്. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരം അവസരങ്ങള്‍ ലഭ്യമാണ്. MASAI, TCS iON, Linkedin, Foundit, NAPS, Internship തുടങ്ങിയവയുടെ കരിയര്‍ ഓറിയന്റേഷനുകളും, വര്‍ക്ഷോപ്പുകളും, പ്രീ-സ്ക്രീനിങ്ങും ജോബ് ഫെയറിനോടൊപ്പം നടക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഭാവി തൊഴില്‍ സാദ്ധ്യതകള്‍ മനസ്സിലാക്കുന്നതിനും, അവരുടെ യോഗ്യതക്കും, അഭിരുചിക്കും അനുസരിച്ച് പരമാവധി അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും ഇതു വഴി സാധിക്കും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓറിയന്റേഷന്‍ സെഷനുകളില്‍ സൗജന്യമായി പങ്കെടുക്കാം.
DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും, തൊഴിൽമേളയിൽ പങ്കെടുക്കുന്ന ഏതെങ്കിലും കമ്പനിയുടെ ഒരു തസ്തികയിലേക്കെങ്കിലും കുറഞ്ഞത് അപേക്ഷിക്കുകയും ചെയ്തവര്‍ക്കാണ് തൊഴിൽമേളയിലെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ സാധിക്കുക. കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള ജോബ്സ്റ്റേഷൻ സന്ദർശിക്കുകയോ വിളിക്കുകയോ ചെയ്യുക.
തിരുവല്ല (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699500,
ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699495,
കോന്നി (സിവില്‍ സ്റ്റേഷന്‍) – 8714699496,
റാന്നി ( റാന്നി ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699499,
അടൂർ(പറക്കോട് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699498.