പത്തനംതിട്ട :
ലോകത്തിലെ മികച്ച ടയർ നിർമ്മാതാക്കളായ എം ആർ എഫ് ടയേഴ്സിൽ എസ് എസ് എൽ സി, പ്ളസ് ടു, ഐ റ്റി ഐ, മൂന്ന് വർഷ പോളിടെക്നിക്ക് ഡിപ്ളോമ, ബിരുദം, ബി ടെക്, ബി ഇ എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള 21 മുതൽ 24 വയസുവരെ പ്രായമുള്ള ആൺകുട്ടികൾക്ക് ഇന്റേൺഷിപ്പിനു അപേക്ഷിക്കാം. താല്പര്യമുള്ളവർ മാർച്ച്13 (നാളെ) 10മണിക്ക് പത്തനംതിട്ട മുനിസിപ്പൽ ബസ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്‌സ്, ഷോപ്പ് നമ്പർ 72 -ൽ സ്ഥിതി ചെയ്യുന്ന വിജ്ഞാന പത്തനംതിട്ട ഓഫീസിൽ നേരിട്ടുള്ള അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്. റെസ്യുമെ, യോഗ്യത പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് കൊണ്ടുവരേണ്ടതാണ്.
Advertisements