തിരുവല്ല ജലഅതോറിറ്റി അറിയിപ്പ് : ജലവിതരണം 2 ദിവസം (5, 6 തീയതികളില്‍) തടസ്സപ്പെടും

ആലപ്പുഴ : തിരുവല്ല ജലഅതോറിറ്റി കോമ്പൗണ്ടിൽ പുതിയതായി സ്ഥാപിച്ച ട്രാൻസ്ഫോർമർ കമ്മീഷൻ ചെയ്യുന്നതിൻ്റെ ഭാഗമായി വൈദ്യുതി തടസ്സം നേരിടുന്നതിനാൽ എടത്വ, തകഴി, മുട്ടാർ, തലവടി, പെരിങ്ങര, വെളിയനാട്, തിരുവല്ല മുനിസിപ്പാലിറ്റി, കവിയൂർ, കുന്നന്താനം, പെരിങ്ങര, നെടുമ്പ്രം, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി എന്നീ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് തിരുവല്ല അസ്സി. എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

Advertisements

Hot Topics

Related Articles