പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി : നാഷണല്‍ ലോക് അദാലത്ത്

പത്തനംതിട്ട :
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലയിലെ വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന് നടക്കും. പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത് നടക്കുന്നത്.

Advertisements

ജില്ലയിലെ വിവിധ ദേശസാത്കൃത ബാങ്കുകളുടെയും, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളുടെയും പരാതികളും കോടതിയുടെ പരിഗണന യിലില്ലാത്ത വ്യക്തികളുടെ പരാതികളും, ജില്ലാ നിയമ സേവന അതോറിറ്റി മുമ്പാകെ നല്‍കിയ പരാതികളും, താലൂക്ക് നിയമ സേവന കമ്മിറ്റികള്‍ മുമ്പാകെ നല്‍കിയ പരാതികളും നിലവില്‍ കോടതിയില്‍ പരിഗണനയിലുള്ള സിവില്‍ കേസുകളും, ഒത്തുതീര്‍ക്കാവുന്ന ക്രിമിനല്‍ കേസുകളും മോട്ടോര്‍ വാഹന അപകട തര്‍ക്കപരിഹാര കേസുകളും, ബി.എസ്.എന്‍.എല്‍, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്ട്രഷന്‍ വകുപ്പ് മുമ്പാകെയുളള പരാതികളും, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് മുമ്പാകെയുള്ള കേസുകളും, കുടുംബ കോടതിയില്‍ പരിഗണനയിലുള്ള കേസുകളും അദാലത്തില്‍ പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അഅതാത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുമായി ബന്ധപ്പെടണം.
ഫോണ്‍ : 0468 2220141.
ഇ-മെയിൽ : [email protected].

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.