തിരുവല്ല :
നിരണം പഞ്ചായത്തിലെ വാർഡ് 11-ൽ വാഴച്ചിറയിൽ സുഭാഷിന്റെ വീട് പൂർണമായ് കത്തിനശിച്ച സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടിലും പത്താംക്ലാസ്സ് വിദ്യാർത്ഥിനിക്ക് സ്റ്റഡി ടേബിളും നൽകി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ സാധനങ്ങൾ കൈമാറി. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മാർ വിശാഖ് വെൺപാല, എൻ. എ. ജോസ്, ജനറൽ സെക്രട്ടറി ബെന്നി സ്‌കറിയ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. എൻ. ബാലകൃഷ്ണൻ, ജവഹർ ബാൽ മഞ്ച് ബ്ലോക്ക് കോർഡിനേറ്റർ എം. ജി.എബ്രഹാം, ഷാഹുൽ ഹമീദ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിതീഷ് തോമസ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജിമോൾ, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ഫിലിപ്പ് വർഗീസ്, ജെറിൻ മാത്യു, കോൺഗ്രസ് വാർഡ് ഭാരവാഹികൾ ലംജിത്, രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
വീട് പൂർണമായ് കത്തി നശിച്ച കുടുംബത്തിന് ആശ്വാസമായ് യൂത്ത് കോൺഗ്രസ്

Advertisements