തിരുവല്ല :
വെൺപാല ഫോക്കസ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ 15-ാമത് വാർഷികവും ഓണാഘോഷത്തിന്റെ ഭാഗമായി കായിക മത്സരങ്ങളും നടന്നു. വാർഷിക പൊതുസമ്മേളനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി.കെ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സ്വാമിനാഥൻ പോട്ടയിൽ അധ്യക്ഷത വഹിച്ചു. കായിക മത്സരങ്ങളുടെ സമ്മാനദാനം കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വിശാഖ് വെൺപാല, ഗ്രാമപഞ്ചായത്ത് അംഗം പ്രവീൺ കുമാർ, റോയ് തോമസ്, ക്ലബ് ഭാരവാഹികൾ മോൻസി വെൺപാല, റോബിൻ മണലേട്ട്, അഭിലാഷ് വെട്ടിക്കാടൻ, അഖിൽ ചിറയിൽ, സനോഷ് വെട്ടിക്കാടൻ, നിതിൻ കുന്നുകണ്ടതിൽ, ബിബിൻ ഫിലിപ്പ്, ജോയൽ തോമസ് എന്നിവർ പ്രസംഗിച്ചു.
ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ ലക്കിഡിപ്പ് കൂപ്പൺ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ സ്വർണനാണയം സിയ മരിയ സജിക്ക് ലഭിച്ചു.
വെൺപാല ഫോക്കസ് ക്ലബ് ഓണാഘോഷവും 15-ാമത് വാർഷികവും നടത്തി

Advertisements