വെൺപാല രാമചന്ദ്രൻ സ്മാരക മന്ദിരം : നിർമ്മാണോദ്ഘാടനം

തിരുവല്ല :
സിപിഐ എം കുറ്റൂർ ഈസ്റ്റ് ലോക്കൽ കമ്മറ്റി ഓഫീസിന് വേണ്ടി നിർമ്മിക്കുന്ന വെൺപാല രാമചന്ദ്രൻ സ്മാരക മന്ദിരത്തിൻ്റെ നിർമ്മാണോദ്ഘാടനം ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
കുറ്റൂർ ഈസ്റ്റ് ലോക്കൽ കമ്മറ്റി സെക്രട്ടറി അഡ്വ. അനൂപ് ഏബ്രഹാം അധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എ പത്മകുമാർ, ആർ സനൽകുമാർ, തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആൻ്റണി, ഏരിയാ കമ്മറ്റി അംഗങ്ങളായ സുധീഷ് വെൺപാല, ജെനുമാത്യു, വിശാഖ് കുമാർ, ടി എ റെജികുമാർ, പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി സഞ്ചു, എ കെ ഗോപി ദാസ് എന്നിവർ സംസാരിച്ചു.

Advertisements

സിപിഐ എം തിരുവല്ല ഏരിയാ മുൻ സെക്രട്ടറി കെ എ ജോസഫിൻ്റെ നാമഥേയത്തിലുള്ള ആഡിറ്റോറിയവും ഏരിയാ കമ്മറ്റി മുൻ അംഗമായിരുന്ന എ കെ കുഞ്ഞമ്മയുടെ സ്മരണാർത്ഥമുള്ള ലൈബ്രറി ആൻ്റ് റീഡിംഗ് റൂമും വെൺപാല രാമചന്ദ്രൻ സ്മാരക മന്ദിരത്തിൽ നിർമ്മിക്കുന്നുണ്ട്.

Hot Topics

Related Articles