തിരുവല്ല : തിരുവല്ലയിലെ തിരുമൂലമരത്ത് പ്രണയം മൂത്ത കമിതാക്കൾ ഒളിച്ചോടിയ സംഭവത്തിൽ ഭർത്താവ് നൽകിയ വ്യാജ പരാതിയിൽ പോലീസ് വട്ടംചുറ്റിയത് 24 മണിക്കൂർ . തിരുമൂലപുരത്ത് തട്ടുകടയിൽ നിന്നും ആഹാരം കഴിച്ച ശേഷം തന്നോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭാര്യ ഷീനയെയും 3 വയസ്സുള്ള കുഞ്ഞിനെയും കാറിലെത്തിയ കാമുകൻ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടു പോയെന്ന തിരുമൂലപുരം സ്വദേശിയായ സന്ദീപ് സന്തോഷ് തിങ്കളാഴ്ച രാത്രി 12 മണിയോടെ നൽകിയ വ്യാജ പരാതിയാണ് തിരുവല്ല പോലീസിനെ വട്ടം കറക്കിയത്. പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് യുവതിയെയും കുഞ്ഞിനെയും കണ്ടെത്തുന്നതിനായി രാത്രി മുഴുവൻ പരക്കം പാഞ്ഞു.
തുടർന്ന് തിരുവല്ല സിഐ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം കാമുകനായ ചെങ്ങന്നൂർ തിട്ടമേൽ കോട്ടയ്ക്ക തൊഴുത്ത് വീട്ടിൽ പ്രിന്റു പ്രസാദ് ( 32 )നെയും യുവതിയെയും ഒപ്പം ഉണ്ടായിരുന്ന മൂന്ന് വയസ്സുകാരിയായ പെൺകുഞ്ഞിനെയും കണ്ടെത്തിയതോടെയാണ് ഭർത്താവിൻറെ പരാതി വ്യാജമാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ തിരുമൂലപുരത്തെ തട്ടുകടയിൽ ഭക്ഷണം കഴിച്ച് ബൈക്കിൽ മടങ്ങവേ കാറിലെത്തിയ കാമുകൻ അടങ്ങുന്ന സംഘം ബൈക്കിനു കുറുകെ കാർ നിർത്തിയ ശേഷം വടിവാൾ കാട്ടി ഭാര്യ ഷീനയെയും കുഞ്ഞിനെയും കടത്തികൊണ്ട് പോയതായി കാട്ടിയാണ് സന്ദീപ് പോലീസിൽ പരാതി നൽകിയത്. പ്രിന്റുവിന്റെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കമിതാക്കളെ ചെങ്ങന്നൂരിന് സമീപത്തുനിന്ന് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച നടത്തിയ ചോദ്യം ചെയ്യലിലാണ് കഥയുടെ യഥാർത്ഥ ചിത്രം പുറത്തുവന്നത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ സ്വന്തം ഇഷ്ടപ്രകാരം കുഞ്ഞുമായി കാമുകനായ പ്രിന്റോയ്ക്ക് ഒപ്പം പോവുകയായിരുന്നു എന്നാണ് യുവതി പോലീസിൽ മൊഴി നൽകിയത്. ഏതാനും മാസങ്ങൾക്കു മുമ്പ് ഭാര്യ ഷീന കാമുകനായ പ്രിന്റുവിന് ഒപ്പം ഒളിച്ചോടിയിരുന്നതായും അന്ന് പോലീസ് അന്വേഷണം ഊർജിതമല്ലാതിരുന്നതിനാലാണ് ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്ന് പരാതി നൽകിയത് എന്നാണ് സന്ദീപ് പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. കോടതിയിലും പോലീസ് സ്റ്റേഷനിൽ നൽകിയ മൊഴി ഷീന ആവർത്തിച്ചതോടെ ഇരുവരെയും കാമുകനായ പ്രിന്റോയ്ക്ക് ഒപ്പം വിട്ടയച്ചു.