തിരുവല്ല :
വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി ഡി ഡബ്ല്യൂ എം എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു അപേക്ഷിച്ച സാങ്കേതിക വിദ്യാഭ്യാസം ഉള്ള തൊഴിലന്വേഷകരും തൊഴില്‍ദായകരും തമ്മില്‍ നേരിട്ടുള്ള ആശയവിനിമയവും പ്രാഥമിക റിക്രൂട്ട്മെന്റും മാര്‍ച്ച് 16 ന് (നാളെ) രാവിലെ 10 ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കും. ഓസ്ട്രേലിയന്‍ നിര്‍മ്മാണ മേഖലയിലേക്കുള്ള വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ ഫാബ്രിക്കേറ്റേഴ്സ്, ഓട്ടോ ഇലക്ട്രീഷ്യന്, എഞ്ചിനീയര്‍ ട്രെയിനി/ഡിപ്ലോമ, ടെക്നീഷ്യന് എന്നിവയാണ് തസ്തികകള്‍.
ഐടിഐ, ഡിപ്ലോമ,(വെല്‍ഡര്‍,ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാട്രോണിക്സ് ) ബിടെക് തുടങ്ങിയവയാണ് യോഗ്യത. തൊഴിലന്വേഷകര്‍ ഡിഡബ്ല്യൂഎംഎസ് കണക്ട് ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് സൗകര്യം ലഭ്യമാണ്. അഭിമുഖങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും രേഖകളും സഹിതം ഹാജരാകണം.
തിരുവല്ല നിയമസഭാ മണ്ഡലം
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് 8714699500.
ആറന്മുള നിയമസഭാ മണ്ഡലം
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് 8714699495.
കോന്നി നിയമസഭാ മണ്ഡലം
കോന്നി സിവില്‍ സ്റ്റേഷന് 8714699496.
റാന്നി നിയമസഭാ മണ്ഡലം
റാന്നി ബ്ലോക്ക്പഞ്ചായത്ത് 8714699499.
അടൂര്‍ നിയമസഭാ മണ്ഡലം
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് 8714699498.