വിജ്ഞാന കേരളം : വിർച്യുൽ ജോബ് ഡ്രൈവുകള്‍ക്ക് തുടക്കമായി

പത്തനംതിട്ട :
വിർച്യുൽ ജോബ് ഡ്രൈവുകളുടെ തുടക്കം. അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് നൈപുണ്യ പരിശീലനം നൽകി അഭിരുചിക്കനുസരിച്ചുള്ള തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ സംസ്ഥാനത്തുടനീളം വിജ്ഞാന കേരളം പദ്ധതി നടപ്പിലാക്കി വരുന്നു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ വച്ച് എല്ലാ ശനിയാഴ്ചകളിലും തൊഴിലന്വേഷകർക്കായുള്ള വിർച്യുൽ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായ പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ വിർച്യുൽ ജോബ് ഡ്രൈവ് ഇന്ന് (ശനിയാഴ്ച) തിരുവല്ല-കല്ലൂപ്പാറ കോളേജ് ഓഫ് എഞ്ചിനീറിങ്ങില്‍ (ഐ എച് ആർ ഡി) വെച്ച് നടന്നു. ഡിപ്ലോമ യോഗ്യതയുള്ളവർക്കായുള്ള ഈ പ്രത്യേക വിർച്യുൽ ജോബ് ഡ്രൈവ് കേരളത്തിലെ 14 കേന്ദ്രങ്ങളിലാണ് നടന്നത്. കേരള നോളേജ് മിഷന്റെ DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വിവിധ തൊഴിലുകളിലായി അപേക്ഷിച്ച മൂവായിരം പേര്‍ ഈ വിർച്യുൽ ജോബ് ഡ്രൈവില്‍ പങ്കെടുത്തു.

Advertisements

പ്രശസ്ത കമ്പനികളായ ഗെയിൻ അപ്പ് ഇൻഡസ്ട്രീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെ ബി എം ഗ്രൂപ്പ്, എസ്‌ എഫ് ഓ ടെക്നോളോജിസ്, ഗാഡ്‌ജോൺ സ്മാർട്ട് സിസ്റ്റംസ്, പ്രേരണ ഗ്രൂപ്പ്, റാന്‍സ്റ്റാഡ് ഇന്ത്യ ലിമിറ്റഡ്, എംപ്ളോയബിലിറ്റി ബ്രിഡ്ജ്, ടീം ലീസ്സ് എന്നിവയിലേക്ക് പ്രൊഡക്ഷൻ ട്രെയിനീ, അസംബ്ലി ഓപ്പറേറ്റർ, എഞ്ചിനീയർ ട്രെയിനീ, ടെക്‍നീഷ്യന്‍, പ്രൊഡക്ഷൻ ഓപ്പറേറ്റർ തുടങ്ങിയ 23 തസ്തികകളിലേക്കാണ് അഭിമുഖം നടന്നത്.
തുടരുന്ന വിർച്യുൽ ജോബ് ഡ്രൈവുകള്‍
മാർച്ച് 29 ന് ബിരുദധാരികൾക്ക്, ഏപ്രിൽ 5 ന് നേഴ്സിംഗ് – പാരാമെഡിക്കൽ ഉദ്യോഗാർത്ഥികൾക്ക്, ഏപ്രിൽ 12 ന് പ്രൊഫഷണൽ ബിരുദധാരികൾക്ക് എന്നീ നിലയില്‍ വിർച്യുൽ ജോബ് ഡ്രൈവുകള്‍ തുടര്‍ന്ന് നടക്കും. എല്ലാ ശനിയാഴ്ചകളിലും തുടര്‍ച്ചയായി വിവിധ കമ്പനികളുടെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാണ് വിജ്ഞാന കേരളം പദ്ധതി ലക്ഷ്യമിടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

100% തൊഴില്‍ ഉറപ്പാക്കുന്ന ഇ-കൊമേഴ്സ് മേഖലയിലെ പരിശീലനം നേടുന്നതിനും അതുവഴി പ്രതിമാസം 35,000 രൂപ വരെ സമ്പാദിക്കുന്നതിനും വിജ്ഞാന പത്തനംതിട്ട വീണ്ടും അവസരം ഒരുക്കുകയാണ്. 100% ജോലി ഉറപ്പ് നൽകുന്ന “ഇ-കൊമേഴ്സ് ട്രെയിനിംഗിൻ്റെ” ആദ്യ ബാച്ച് ഉടന്‍ ആരംഭിക്കുകയാണ്. പ്രസ്തുത ബാച്ചിലേക്ക് കുറച്ച് സീറ്റുകൾ ഒഴിവുണ്ട്. ബി സി എ, എം സി എ, ബി എസ് സി/ ‌എം എസ് സി (കമ്പ്യൂട്ടര്‍ സയന്‍സ്സ്), ബി ടെക് / എം ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്സ്) എന്നീ യോഗ്യതയുള്ള, താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജില്ലയിലെ അഞ്ച് ജോബ് സ്റ്റേഷനുകളില്‍ വെച്ച് മാര്‍ച്ച് 24, 25 (തിങ്കള്‍, ചൊവ്വ) തീയ്യതികളില്‍ രാവിലെ 10 മുതല്‍ 1 മണി വരെ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.

പ്രാദേശിക തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടി വിജ്ഞാന പത്തനംതിട്ടയുടെ ഭാഗമായി ടി വി എസ്സ്, ആട്ടോസ്റ്റാക്ക് തുടങ്ങിയ കമ്പനികള്‍ക്ക് വേണ്ടി ഈ മാസം അഭിമുഖം നടക്കും. ജില്ലയിലെ വിവിധ കമ്പനികളുടേയും സ്ഥാപനങ്ങളുടേയും പരമാവധി തൊഴിലവസരങ്ങള്‍ വിജ്ഞാന പത്തനംതിട്ട പദ്ധതി വഴി തൊഴിലന്വേഷകര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.

അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് നൈപുണ്യ വികസനം നൽകി അഭിരുചിക്കും താല്പര്യത്തിനും അനുസൃതമായ തൊഴിൽ കണ്ടെത്താനും വിജ്ഞാന പത്തനംതിട്ട പദ്ധതി അവസരമൊരുക്കുകയാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നോളജ്ജ് എക്കോണമി മിഷന്റെ DMWS പോർട്ടലിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള തൊഴിൽ അന്വേഷകർക്കായി ത്രിദിന വ്യക്തിത്വ വികസന പരിശീലനത്തിനും, വര്‍ക്ക് റെഡിനസ്സ് പരിശീലനത്തിനും വരുന്ന ആഴ്ച തുടക്കമിടുകയാണ്. ആശയവിനിമയം, നേതൃത്വപാടവം, വ്യക്തിബന്ധങ്ങൾ മെച്ചപ്പെടുത്തൽ, ടൈം മാനേജ്‌മന്റ്, കരിയർ വികസനം തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങളിൽ അന്താരാഷ്‌ട്ര നിലവാരമുള്ള പരിശീലകർ നയിക്കുന്ന പരിശീലനമാണ് നൽകുന്നത്. 18 വയസിനു മുകളിൽ പ്രായമുള്ള പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത മുതൽ ബിരുദാനന്തര ബിരുദം വരെയുള്ളവർക്ക് ഈ പരിശീലനത്തിൽ പങ്കെടുക്കാം. വിജയകരമായി പരിശീലനം പൂർത്തീകരിക്കുന്നവർക്ക് കേരള സർക്കാർ അംഗീകാരമുള്ള സർട്ടിഫിക്കറ്റും നൽകുന്നതായിരിക്കും.

ഈ പരിശീലന പരിപാടിയുടെ ജില്ലാ തല ഉദ്‍ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് ഏബ്രഹാം മാര്‍ച്ച് 24 തിങ്ക്ളാഴ്ച രാവിലെ 12 ന് നിര്‍വഹിക്കും. കോന്നി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജോബ് സ്റ്റേഷനില്‍ വെച്ചു നടക്കുന്ന ഈ ത്രിദിന പരിശീലന പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗങ്ങളായ ജിജോ മോഡി, വി ടി അജോമോന്‍, റോബിന്‍ പീറ്റര്‍ എന്നിവരും ബ്ളോക്ക്-ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുക്കും.
തൊഴിലവസരങ്ങള്‍ സംബന്ധിച്ചും, പരിശീലനം സംബന്ധിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഏറ്റവും അടുത്ത ജോബ് സ്റ്റേഷനുമായി ബന്ധപ്പെടുക. തിരുവല്ല (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699500,
ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699495,
കോന്നി (സിവില്‍ സ്റ്റേഷന്‍) – 8714699496,
റാന്നി ( റാന്നി ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699499,
അടൂർ (പറക്കോട് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699498.

Hot Topics

Related Articles