തിരുവല്ല : മുൻ എംഎൽഎ യും കേരളാ കോൺഗ്രസ് നേതാവുമായിരുന്ന അഡ്വ. മാമ്മൻ മത്തായി യുടെ ഇരുപതാം ചരമ വാർഷിക ദിനത്തിൽ കേരളാകോൺഗ്രസ് പത്തനംതിട്ട ജില്ല കമ്മറ്റിയുടേയും തിരുവല്ല നിയോജക മണ്ഡലം കമ്മറ്റിയുടേയും നേതൃത്വത്തിൽ മാമ്മൻ മത്തായിയുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.
കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. വർഗ്ഗീസ് മാമ്മൻ, പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി, സീനിയർ സെക്രട്ടറി കുഞ്ഞു കോശി പോൾ, തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമായ രാജുപുളിമ്പള്ളിൽ, യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ വർഗ്ഗീസ് ജോൺ, ഉന്നതാധികാര സമിതി അംഗങ്ങളായ സാം ഈപ്പൻ, ബിജു ലങ്കാഗിരി, ജോർജ് മാത്യു, ഷിബു പുതുക്കേരിൽ, ബ്ലസൻ മാലിയിൽ, ജേക്കബ് ചെറിയാൻ, ചാക്കോ വർഗ്ഗീസ് എബി വർഗ്ഗീസ് ജിബിൻ കടപ്ര, സജി കൂടാരത്തിൽ, ജോമോൻ ജേക്കബ്, ജോൺ എബ്രഹാം, ബിജു അലക്സ്, രാജൻ കോലത്ത്, അജു ഉമ്മൻ, എം.ജി രാജു, തോമസ് എം.എൻ , വി. കെ. ഗോപാലൻ, അഞ്ജു കോച്ചേരിൽ, സൂസൻ വർഗ്ഗീസ്, ആനി എബ്രഹാം എന്നിവർ നേതൃത്വം നൽകി.