കർണ്ണൻ വിക്രം തന്നെ ; ‘ സൂര്യപുത്ര മഹാവീര്‍ കര്‍ണ’ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും

കൊച്ചി : വിക്രത്തിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ‘സൂര്യപുത്ര മഹാവീര്‍ കര്‍ണ’ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. സംവിധായകന്‍ ഫേസ്ബുക് പോസ്റ്റിലൂടെയാണ് വിവരം പങ്കുവച്ചത്. കര്‍ണനിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

വിക്രത്തിന്റെ ചിത്രത്തോടൊപ്പം ‘സൂര്യപുത്രന്‍ കര്‍ണന്‍ റോളിങ് സൂണ്‍’ എന്ന കുറിപ്പോടെയായിരുന്നു ചിത്രം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്. പൃഥ്വിരാജിനെ നായകനാക്കി 2018ല്‍ പ്രഖ്യാപിച്ച ചിത്രമാണ് കര്‍ണന്‍. പിന്നീട് വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കര്‍ണന്‍ ഒരുക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു വിമല്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. പിന്നീട് കോവിഡും ലോക്ഡൗണുമായതോടെ ചിത്രീകരണം മുടങ്ങി. പിന്നാലെ കര്‍ണനില്‍ നിന്ന് വിക്രം പിന്മാറിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

Hot Topics

Related Articles