പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനെ അപായപ്പെടുത്താൻ ശ്രമം; കാറിൻ്റെ വീൽ നട്ട് ഊരിമാറ്റി; അന്വേഷണം വേണമെന്ന് കോൺഗ്രസ് 

കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീല്‍നട്ട് ഊരിമാറി. ഞായറാഴ്ച വൈകിട്ട് സിഎംഎസ് കോളേജിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. ചാണ്ടി ഉമ്മന്‍ സ്ഥിരം സഞ്ചരിക്കുന്ന വാഹനത്തിലായിരുന്നില്ല പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്.  വീല്‍നട്ട് ഊരിമാറിയത് ശ്രദ്ധയില്‍പ്പെട്ടതോടെ വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങി ടയര്‍ നട്ടുകള്‍ മുറുക്കിയ ശേഷമാണ് യാത്ര തുടര്‍ന്നത്. വലിയ അപകടത്തില്‍ നിന്നാണ് ചാണ്ടി ഉമ്മന്‍ രക്ഷപ്പെട്ടതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎൽഎ പ്രതികരിച്ചു. സംഭവം പൊലീസ് സ്വമേധയാ അന്വേഷിക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles