പത്തനംതിട്ട : ജില്ലാ കരാട്ടെ ഡോ അസോസിയേഷന്റെ നേതൃത്വത്തിൽ 9 – ാമത് ജില്ലാ കരാട്ടേ ചാമ്പ്യൻഷിപ്പ് നടത്തി. ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്രയുടെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട കുമ്പഴയിൽ വച്ച് നടന്ന ചാമ്പ്യൻഷിപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കരാട്ടെ കേരള അസോസിയേഷൻ പ്രസിഡന്റ് ഹാൻഷി രാം ദയാൽ മുഖ്യ പ്രഭാഷണം നടത്തി. ഇരുന്നൂറ്റിയമ്പതിൽപരം കായിക താരങ്ങൾ വിവിധ മൽസരങ്ങളിൽ പങ്കെടുത്തു.
രാവിലെ 8 മണിയോടെ ആരംഭിച്ച ചാമ്പ്യൻഷിപ്പ് കാണുന്നതിന് വൻ ജനത്തിരക്കായിരുന്നു. പത്തനംതിട്ട നഗരസഭാ അദ്ധ്യക്ഷൻ അഡ്വ. സക്കീർ ഹുസൈൻ മുഖ്യഅഥിതിയായി പങ്കെടുത്തു. കരാട്ടെ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി സുനിൽകുമാർ പി.കെ, ട്രഷറാർ ജോസ് ഒ.ജെ എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ ചാമ്പ്യൻഷിപ്പ് വിജയികൾക്ക് 2022 നവംമ്പറിൽ നടക്കുന്ന സംസ്ഥാന തലത്തിലും തുടർന്ന് ദേശീയ തലത്തിലും ഒളിമ്പിക്സിൽ വരെ അവസരം ലഭിക്കുമെന്ന് ഹാൻഷി രാംദയാൽ പറഞ്ഞു. കരാട്ടെ എന്ന ആയോധന കലയെ സ്പോർട്ടസ് കരാട്ടെയിലുടെ പരമാവധി ജനങ്ങളിൽ എത്തിക്കുക എന്നതാണ് പ്രധാന ഉദ്ദേശ ലക്ഷ്യമെന്നും പറഞ്ഞു.