കോട്ടയം : മനുഷ്യന്റെ മനസ്സിലെ മതിലുകളെ ഇല്ലാതാക്കിയ നവോത്ഥാനത്തെ മതിൽ കെട്ടി തിരിക്കാൻ ആണ് മലയാളി ശ്രമിച്ചതെന്ന് പി.എസ്.സി മുൻ ചെയർമാനും മുൻ വൈസ് ചാൻസലറുമായ ഡോ.കെ എസ് രാധാകൃഷ്ണൻ. കോട്ടയം പബ്ലിക് ലൈബ്രറിയുടെ 140 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പര കേരള നവോത്ഥാനം ഇന്നലെ ഇന്ന് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജെറുസലേം മാർത്തോമ പള്ളി വികാരി റവ. ഷിബു മാത്യു മോഡറേറ്റർ ആയിരുന്നു. കലാപരിപാടികളുടെ ഭാഗമായി ഡോക്ടർ പത്മിനി കൃഷ്ണൻ ഡോക്ടർ ദ്രൗപതി പ്രവീൺ എന്നിവരുടെ കുച്ചുപ്പുടി – ഭരതനാട്യം നൃത്ത സമന്വയവും അരങ്ങേറി.
പബ്ലിക് ലൈബ്രറിയിൽ നടക്കുന്ന പ്രഭാഷണ പരമ്പരകളുടെ ഭാഗമായി പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോക്ടർ വി പി ഗംഗാധരൻ ഇന്ന് പ്രഭാഷണം നടത്തും. കാൻസർ സത്യവും മിഥ്യയും എന്ന വിഷയത്തിലാണ് ഇദ്ദേഹം പ്രഭാഷണം നടത്തുക. മണർകാട് സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പുന്നൻ കുര്യൻ മോഡറേറ്റർ ആയിരിക്കും. കലാപരിപാടികളുടെ ഭാഗമായി കോട്ടക്കൽ പി എസ് സി നാട്യ സംഘത്തിന്റെ ദുര്യോധനവധം കഥകളിയും അരങ്ങേറും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നത്തെ പരിപാടി കോട്ടയം കെപിഎസ് മേനോൻ ഹാൾ: പബ്ലിക് ലൈബ്രറി 140 ആം വാർഷികം പ്രഭാഷണ പരമ്പര: ഡോ. വി പി ഗംഗാധരൻ – 4.30
നൃത്ത സാമന്വയം – വൈകിട്ട് 6.30