ഭക്ഷണത്തിന് രുചി നല്‍കാനായി നാം പാചകത്തില്‍ ഉപയോഗിക്കുന്ന പുളിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ആന്റിഓക്സിഡന്റുകളുടെ കലവറയാണ് പുളി. വിറ്റാമിന്‍ സി, ഇ, ബി, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, നാരുകള്‍ തുടങ്ങിയവയും പുളിയില്‍ അടങ്ങിയിരിക്കുന്നു. പുളിവെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുളിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുളി വെള്ളം ചെറിയ അളവില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ വിശപ്പ് കുറയ്ക്കാനും സഹായിക്കും.
രണ്ട്
ഫൈബര്‍ ധാരാളം അടങ്ങിയ പുളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനക്കേട് മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഇവയിലെ നാരുകൾ ആണ് സഹായിക്കുന്നത്. അതിനാല്‍ ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് പുളി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം.
മൂന്ന്
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് പുളി. അതിനാല്‍ പുളി വെള്ളം ചെറിയ അളവില്‍ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നാല്
പുളിയിൽ കാണപ്പെടുന്ന പോളിഫെനോളിക് സംയുക്തങ്ങള്‍ അള്‍സറിനെ തടയാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
അഞ്ച്
പുളിയിൽ വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ആറ്
പൊട്ടാസ്യം ധാരാളം അടങ്ങിയ പുളി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഏഴ്
പുളിവെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാനും സഹായിക്കും.
എട്ട്
വിറ്റാമിന്‍ എയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ പുളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.