പുല്ലാട് എസ്സ് വി എച്ച് സ്കൂളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ പുല്ലാട് നാട്ടുകൂട്ടം ആദരിച്ചു

പുല്ലാട് എസ്സ്.വി.എച്ച്. സ്കൂളിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ പുല്ലാട് നാട്ടു കൂട്ടം ആദരിച്ചു. സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗം ഹെഡ് മാസ്റ്റർ രമേഷിന്റെ അധ്യക്ഷതയിൽ
നാട്ടുകൂട്ടം ചെയർമാൻ രഞ്ചിത്ത് പി ചാക്കോ ഉദ്ഘാടനം ചെയ്തു.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് കുന്നപ്പുഴ കുട്ടികളെ ആദരിച്ചു. നാട്ടു കൂട്ടം വാഗ്ദാനം നൽകിയ കോൺകേവ് മിറർ ഈ ചടങ്ങിൽ വച്ച് പുല്ലാട് നാട്ടുകൂട്ടം രക്ഷാധികാരി അച്ഛൻകുഞ്ഞ് പാലാംപറമ്പിൽ ഹെഡ് മാസ്റ്ററിനു കൈമാറി. പുല്ലാട് നാട്ടുകൂട്ടം വർക്കിംഗ്‌ പ്രസിഡന്റുമാരായ , ഫിലിപ്പ് ജോൺ, സാമുമേൽ മുടിയിലേത്ത് , വൈസ് പ്രസിഡന്റ് അശോക് കുമാർ, സെക്രട്ടറി സൈനു കവലയിൽ, ട്രഷറർ രഘു കുറവൻകുഴി എക്സിക്യൂട്ടീവ് അംഗം സനൂപ് കുമ്പനാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂളിനു വേണ്ടി രമേഷ് സാർ നന്ദി അറിയിച്ചു

Advertisements

Hot Topics

Related Articles