തിരുവല്ല നന്നൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് കവിയൂർ സ്‌കൂളിലെ പതിനേഴുകാരി

തിരുവല്ല : തിരുവല്ലയിലെ വള്ളംകുളം നന്നൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കവിയൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ നന്നൂർ കിഴക്കേ വയൽ പറമ്പിൽ വീട്ടിൽ അലീന മോഹൻ ( 17 ) നെയാണ് ഇന്ന് രാവിലെ ഇവിടെ വീട്ടിലെ അടുക്കളയുടെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുത്തശ്ശിക്ക് ഒപ്പമാണ് അലീന താമസിച്ചിരുന്നത്. അയൽവാസികൾ ചേർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പെൺകുട്ടിയുടെ കിടപ്പുമുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടി വിഷാദ രോഗത്തിന് അടിമയാണെന്ന് പറയപ്പെടുന്നു. മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് തിരുവല്ല പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരു എന്ന് പോലീസ് പറഞ്ഞു.

Advertisements

Hot Topics

Related Articles