ന്യൂഡല്‍ഹി : ജമ്മു കാശ്മീരിലെ പൂഞ്ചില്‍ വ്യോമസേനയുടെ രണ്ട് വാഹനങ്ങള്‍ക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികൻ വീരമൃത്യു വരിച്ചു.പരിക്കേറ്റ നാലുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്, പരിക്കേറ്റവരെ ഉധംപൂരിലെ സൈനിക ആശുപത്രിയിലേക്ക് വ്യോമമാർഗം മാറ്റി.
ഇന്ന് വൈകിട്ട് ആറിന് പൂഞ്ചിലെ ഷാ സിത്താർ മേഖലയിലൂടെ പോകുമ്ബോഴാണ് വ്യോമസേന വാഹനവ്യൂഹത്തിന് നേരെ ഭീകരർ തുരുതുരാ വെടിയുതിർത്തത്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ഭീകരർക്കായി സുരക്ഷാസേന തെരച്ചില്‍ ഊർജ്ജിതമാക്കി. രാഷ്ട്രീയ റൈഫിള്‍സും ജമ്മുകാശ്മീർ പൊലീസും സംയുക്തമായാണ് നീക്കങ്ങള്‍ നടത്തുന്നത്. പൂഞ്ചില്‍ ആകമാനം സുരക്ഷ ശക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൂഞ്ചില്‍ സൈനികർക്ക് നേരെ ഭീകരാക്രമണം തുടർക്കഥയാണ്. മേഖലയില്‍ ഈ വർഷം സൈനികർക്ക് നേരെ നടക്കുന്ന ആദ്യത്തെ ആക്രമണമാണിത്. കഴിഞ്ഞ വർഷം നിരവധി തവണ ഈ മേഖലയില്‍ ഭീകരർ സൈനികർക്ക് നേരെ ആക്രമണം നടത്തിയിരുന്നു. 2023 ഡിസംബറില്‍ പൂഞ്ചിലെ ദേരാ കി ഗലിയില്‍ നടന്ന ആക്രമണത്തില്‍ നാലു സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.