കോട്ടയം : പഞ്ചാബ് നാഷണൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ (കേരള) യുടെ 25 -ാമത് സംസ്ഥാന സമ്മേളനം 2025 ജൂൺ 8 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. സമ്മേളനത്തിന്റെ വിജയകരമായ
നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഇതോടനുബന്ധിച്ച് ബാങ്ക് എംപ്ലോയിസ് ഹാളിൽ ചേർന്ന യോഗം എ. കെ. ബി. ഇ. എഫ്. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ
ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം. സി. പോൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ. വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
പ്രസിഡൻ്റ് എൻ. സുന്ദരൻ, എ. സി.
ജോസഫ്, സുബിൻ ബാബു, ജോർജി ഫിലിപ്പ്, എസ്. വിമൽ കുമാർ, വി. കൃഷ്ണകുമാർ, പി.കെ. ദിനേശ്, ജോമോൻ എ. എസ്. അനൂബ് മോൻ പി. തുടങ്ങിയവർ സംസാരിച്ചു. സമ്മേളന ലോഗോ എ. സി. ജോസഫ് പ്രകാശിപ്പിച്ചു. സ്വാഗത സംഘം ചെയർമാനായി എ കെ ബി ഇ എഫ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യനെയും, ജനറൽ കൺവീനറായി എ കെ ബി ഇ എഫ് ജില്ലാ സെക്രട്ടറി ഹരി ശങ്കർ. എസ് നെയും, കൺവീനർ ആയി ജോമോൻ എ എസ് നെയും തിരഞ്ഞെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതാദ്യമായാണ് പി. എൻ. ബി. എംപ്ലോയീസ് യൂണിയൻ്റെ സമ്മേളനം കോട്ടയത്ത് നടക്കുന്നത്. ദേശീയ ജനറൽ സെക്രട്ടറി പി. ആർ. മേത്ത ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സമ്മേളനത്തിനായി കോട്ടയത്തെത്തും. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി അഞ്ഞൂറിലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.