തിരുവനന്തപുരം : ജൂലൈ 18-ന് പുഷ്‌പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെൻറ്ററിൽ TEDx Talk നടക്കും. 2024-25 വർഷത്തെ യുഗ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ TEDx Talk, കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ നടക്കുന്ന ആദ്യ TEDx Talk ആണെന്നത് ശ്രദ്ധേയമാണ്.
രാവിലെ 9 മണിക്ക് റിട്ടയർഡ് ഡിജിപി ജേക്കബ് പുന്നൂസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് രണ്ട് സെഷനുകളിലായി വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന ഒൻപത് പ്രമുഖ വ്യക്തികളുമായി സംവാദം നടക്കും. ആദ്യ സെഷൻ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ, രണ്ടാമത്തെ സെഷൻ ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5.30 വരെ നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പി.ബി. നൂഹ് ( ഐ എ എസ് ഓഫീസർ), ഷൈജു ദാമോദരൻ (ഐ എസ് എൽ കമന്റേറ്റർ), രഞ്ജിത് സജീവ് (ചലച്ചിത്രതാരം), ഡോ. എ. മാർത്താണ്ഡ പിള്ള (ന്യൂറോസർജൻ), ഓക്ടേൻ ഗേൾ (ഓട്ടോ ഇൻഫ്ലുവൻസർ), ജോയൽ ജേക്കബ് (എം ലോഫ്റ്റ് സ്ഥാപകൻ), ഫറ ഷിബ്ല (ചലച്ചിത്രനടി), ആർ.ജെ. രേണു (റേഡിയോ ജോക്കി), എബിൻ ജോസ് (ഫുഡ് പ്ലോഗർ) വ്ലോഗർ) തുടങ്ങിയ പ്രമുഖർ സംസാരിക്കുന്ന ഈ പരിപാടിയിൽ വിവിധ കോളേജുകളിൽ നിന്ന് വരുന്ന വിദ്യാർത്ഥികളും പൊതുപ്രവേശനത്തിലൂടെ പങ്കെടുക്കുന്ന പൊതുജനങ്ങളും സജീവമായി പങ്കെടുക്കുന്നുണ്ട്.
പരിപാടിയുടെ മുഖ്യ ഓർഗനൈസറായ ഡോ. സന്തോഷ് ആർ പിള്ള, മെഡിക്കൽ കോളേജ് ഡയറക്‌ടറായ ഫ്രാ. ജോർജ് വലിയപറമ്പിൽ, ഫാക്കൽറ്റി ഇൻ ചാർജ് ആയ ഡോ. ഡോണ, ഡോ. മിഥുൻ, കോ-ഓർഗനൈസറായ ആര്യ ജെ.എസ്, ക്യൂറേറ്റർമാരായ ബോനു കെ ബേബി, സൂര്യ ശങ്കർ, അമൽ ജോൺസൺ, ലക്ഷ് മി ബിജു, ജോയൽ ജോയ് എന്നിവർ നേതൃത്വം നൽകും. പരിപാടിയുടെ രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാകുമെന്നും സംഘാടകർ അറിയിച്ചു.