ഇന്ത്യന്‍ സിനിമയില്‍ എക്കാലത്തെയും വലിയ രണ്ടാമത്തെ വിജയമായി പുഷ്പ 2 മാറിയിട്ട് ഒരു മാസം പിന്നിട്ടു. ജനുവരി 6 ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് പ്രകാരമാണ് പുഷ്പ 2 ബാഹുബലി 2 നെ പിന്തള്ളി ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ഹിറ്റ് എന്ന സ്ഥാനം നേടിയത്. ജനുവരി 30 ന് ചിത്രം ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ കളക്ഷന്‍ അവിടെയും അവസാനിച്ചിരുന്നില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട പുതിയ കണക്ക് പറയുന്നത്.
ജനുവരി 6 ന് പുറത്തുവിട്ട കണക്ക് പ്രകാരം പുഷ്പ 2 ന്‍റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 1831 കോടി ആയിരുന്നെങ്കില്‍ ഇന്ന് പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് അത് 1871 കോടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു പുഷ്പ 2. ആദ്യ ഭാഗം നേടിയ വന്‍ ജനപ്രീതി ആയിരുന്നു അതിന് കാരണം. വന്‍ ഹൈപ്പുമായി എത്തുന്ന ചിത്രങ്ങള്‍ക്ക് ഏത് തരം പ്രേക്ഷകവിധിയും ലഭിക്കാം. എന്നാല്‍ പുഷ്പ 2 ന് അത് മിക്ക മാര്‍ക്കറ്റുകളിലും പോസിറ്റീവ് ആയിരുന്നു. ഇതോടെ ചിത്രം കുതിച്ചു. പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ മാര്‍ക്കറ്റില്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെന്നിന്ത്യയിലേതിനേക്കാള്‍ ചിത്രം വിജയിച്ചത് ഉത്തരേന്ത്യന്‍ മാര്‍ക്കറ്റിലാണ്. ഒടിടിയിലും ചിത്രം വന്‍ കാഴ്ചയാണ് നേടിക്കൊണ്ടിരിക്കുന്നത്. സുകുമാര്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. അതേസമയം ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രം ആമിര്‍ ഖാന്‍ നായകനായ ദംഗല്‍ ആണ്. 2024.6 കോടിയാണ് ചിത്രത്തിന്‍റെ ആഗോള ഫൈനല്‍ ഗ്രോസ്.