പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും :ടി വിപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റി പഞ്ചായത്താഫീസിനു മുന്നിൽ ധർണയും വാഹന പ്രചരണ ജാഥയും നടത്തി : കെ പി സി സി സെക്രട്ടറി അഡ്വ എസ്.ശരത് ഉദ്ഘാടനം ചെയ്തു

ടി വിപുരം: ടി വി പുരം പഞ്ചായത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ടി വി പുരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെനേതൃത്വത്തിൽ ധർണയും വാഹന പ്രചരണ ജാഥയും നടത്തി. ടി വി പുരം പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന ധർണാ സമരം കെ പി സി സി സെക്രട്ടറി അഡ്വ.എസ്. ശരത് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാരും ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മിൽ അഴിമതി പട്ടം കരസ്ഥമാക്കാനുള്ള മൽസരം നടക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെപിസിസി സെക്രട്ടറി അഡ്വ.എസ്.ശരത് ആരോപിച്ചു.

Advertisements

ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് പി.എ.സുധീരൻ്റെ അധ്യക്ഷതയിൽ നടന്ന ധർണാ സമരത്തിൽ എ.സനീഷ്കുമാർ, ബി.അനിൽകുമാർ, ഇടവട്ടം ജയകുമാർ, എസ്.സാനു, ടി. അനിൽകുമാർ, ശ്രീരാജ് ഇരുമ്പെപ്പള്ളിൽ,ആർ. റോയ്,വർഗീസ് പുത്തൻചിറ,വി. അനൂപ്,ബിജു കൂട്ടുങ്കൽ ,കെ.എസ്.ബാഹുലേയൻ,സ്കറിയ ആന്റണി ,വി.ടി. സത്യജിത്ത്,സേവ്യർ കരീച്ചറ,ജിജി പ്രസേനൻ,പി.പി. രമണൻ ,അക്ഷയ് കുന്നത്തറ,എന്നിവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റപ്പള്ളിയിൽ നടന്ന വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി. ഉണ്ണി ഉദ്ഘാടനം ചെയ്തു.

Hot Topics

Related Articles