കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപ
കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ ഇതുവരെ അനധികൃതമായി സ്ഥാപിച്ച 839 പ്രചാരണ സാമഗ്രികൾ ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകൾ നീക്കം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന 753 പോസ്റ്ററുകളും 60 ബാനറുകളും 25 കൊടിതോരണങ്ങളും സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഒരു പോസ്റ്ററുമാണ് നീക്കം ചെയ്തത്.
അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ചുവരെഴുത്തുകൾ കരി ഓയിൽ ഉപയോഗിച്ച് മായ്ക്കുകയും നോട്ടീസുകൾ, പോസ്റ്ററുകൾ, ബാനറുകൾ, ബോർഡുകൾ എന്നിവ ഇളക്കി മാറ്റുകയുമാണു ചെയ്യുന്നത്. പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യുന്നതിനൊപ്പം ഇത്തരം നിയമ ലംഘനങ്ങൾ ആന്റി ഡിഫേസ്മെന്റ് സ്ക്വാഡുകൾ വീഡിയോയിൽ പകർത്തുന്നുമുണ്ട്. പൊലീസുദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേരാണ് ഓരോ സ്ക്വാഡുകളിലുമുള്ളത്. എട്ട് സ്ക്വാഡുകളായി 24 പേരാണ് മണ്ഡലത്തിലുള്ളത്.