പുതുപ്പള്ളിയിൽ ബൂത്ത് ദർശൻ യാത്രയുമായി ബിജെപി : ബൂത്തിലെ പ്രധാന കേന്ദ്രങ്ങളിൽ  സന്ദർശനം നടത്തി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ 

കോട്ടയം : ബി ജെ പിയുടെ ഗൃഹസമ്പർക്ക പ്രചാരണ പരിപാടികളുടെ ഭാഗമായി ബൂത്ത് ദർശൻ പരിപാടിയുമായി ബി ജെ പി. ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന്റെ നേതൃത്വത്തിലാണ് ഗൃഹസമ്പർക്ക പരിപാടി സംഘടിപ്പിച്ചത്. പുതുപ്പള്ളി മണ്ഡലത്തിലെ തോട്ടയ്ക്കാട് ഏരിയ ബൂത്ത് 180 ൽ ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ബൂത്ത്‌ ദർശൻ യാത്ര നടത്തി. തോട്ടക്കാട് ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലും, എസ് എൻ ഡി പി 1518 നമ്പർ ശാഖ ഗുരുദേവ ക്ഷേത്രത്തിലും ദർശനം നടത്തി. ജില്ലാ സെക്രട്ടറി സോബിൻ ലാൽ,മീഡിയ കൺവീനർ ഗോകുൽ  മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത്‌ കെ എസ്, ഏരിയ പ്രസിഡന്റ് പ്രതാപ് കുമാർ, ഏരിയ ജനറൽ സെക്രട്ടറി മഹേഷ് പിള്ള  ഏരിയ സെക്രട്ടറി പ്രമോദ്, മഹിളാ മോർച്ച പ്രസിഡന്റ് സുശീല എന്നിവർ ഒപ്പമുണ്ടായിരുന്നു. 

Advertisements

Hot Topics

Related Articles