പുതുപ്പള്ളി : തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പുതുപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പലർക്കും ഇന്നലെ വോട്ട് ചെയ്യാനാകാതെ പോയെന്നും സാങ്കേതികത്വം പറഞ്ഞിട്ട് കാര്യമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വോട്ട് രേഖപ്പെടുത്തുന്നതിൽ നിന്ന് ചിലരെ തടയാൻ സംഘടിത നീക്കം നടന്നോ എന്ന് സംശയിക്കുന്നുവെന്നും, അതുകൊണ്ടാണ് തൊട്ടടുത്ത ബൂത്തിലേക്ക് ആളുകളെ മാറ്റണമെന്ന് പറഞ്ഞതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
കള്ളക്കഥകൾ ഒരുപാട് പ്രചരിപ്പിച്ചു. ഒന്നിലും വിഷമം ഇല്ല. സത്യം മാത്രമേ വിജയിക്കൂ. പുതുപ്പള്ളിയിലെ വിജയം ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. ഞാൻ നേരിട്ടതിനേക്കാൾ വലിയ വേട്ടയാടൽ കുടുംബം നേരിട്ടുട്ടുണ്ട്. ഞാൻ നേരിട്ട ആക്രമണം ചെറുത്. സോളാർ സമയത്ത് കുടുംബത്തെ ഒന്നാകെ ആക്ഷേപിച്ചു’ ചാണ്ടി ഉമ്മൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദിവസങ്ങളുടെ വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളി വോട്ടെടുപ്പ് അവസാനിച്ചപ്പോൾ 72.91% പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് മെഷീന് വ്യാപക തകരാറൊന്നും ഉണ്ടായിരുന്നില്ലെന്നും ചില ഇടങ്ങളിൽ മാത്രമാണ് പ്രശ്നമുണ്ടായിരുന്നതെന്നും കോട്ടയം കളക്ടർ പ്രതികരിച്ചു. 55 ശതമാനത്തിൽ താഴെ വോട്ടിംഗ് നടന്ന 30 പോളിംഗ് സ്റ്റേഷനിലേക്കും കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. സ്ഥാനാർത്ഥിയുടെ പരാതികൾ പരിശോധിച്ചിരുന്നുവെന്നും കളക്ടർ വ്യക്തമാക്കി.