ഗുരുസ്മൃതിയുണര്‍ന്ന പുണ്യസങ്കേതങ്ങളില്‍ പ്രണാമങ്ങളോടെ  ലിജിന്‍ലാൽ 

കോട്ടയം:  ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്‍ ദീപ്തമായ സ്മൃതികള്‍ക്കു പ്രണാമമര്‍പ്പിച്ചുളള പ്രാര്‍ഥനാ വഴികളിലായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ലാല്‍. പുതുപ്പള്ളിയില്‍ ശാഖായോഗങ്ങളിലും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും ഗുരുമന്ദിരങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗുരുദേവ ദര്‍ശനം പ്രതിഫലിക്കുന്ന നിരവധി ചതയദിനാഘോഷചടങ്ങുകളില്‍ പങ്കെടുത്തു. 

Advertisements

വാകത്താനം പഞ്ചായത്തിലെ നടന്ന ചതയദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തായിരുന്നു തുടക്കം.. തിരുവഞ്ചൂര്‍ നീലാണ്ടപടി, കൂരോപ്പട പങ്ങട, എന്നിവടങ്ങളിലെ ചതയ പ്രാര്‍ഥനാ പരിപാടികളിലും ഗുരുപൂജയിലും പൊതുയോഗങ്ങിലും ഘോഷയാത്രയിലും പങ്കെടുത്തു. തുടര്‍ന്ന് ഉച്ചയ്ക്ക് മണര്‍കാട് എസ്എന്‍ഡിപി യോഗം ശാഖയില്‍ കേന്ദ്രമന്ത്രി വി. മുരളീധരനും ഗുരുജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം അന്നദാനത്തില്‍ പങ്കാളിയായി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുപ്പള്ളി പഞ്ചായത്തിലും മണ്ഡലത്തിലെ വിവിധ പുണ്യസങ്കേതങ്ങളിലും നടന്ന ഭക്തിനിര്‍ഭരമായ ആഘോഷങ്ങളില്‍ പങ്കെടുത്തു. ഗുരുദേവന്റെ ഛായാചിത്രം വഹിച്ചുളള ഘോഷയാത്രയിലും പങ്കെടുത്തു. 13000 കോടി രൂപയുടെ വിശ്വകര്‍മക്ഷേമ പദ്ധതി അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനനന്ദിച്ചു പുതുപ്പള്ളിയില്‍ വിശ്വകര്‍മ സമൂഹം സംഘടിപ്പിച്ച പൊതുപരിപാടിയിലും പങ്കെടുത്തു.വിശ്വകര്‍മ്മ നേതൃസംഗമം കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍  കെ.സുരേന്ദ്രന്‍ , ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ:ജോര്‍ജ് കുര്യന്‍ ,  ബിജെപി സംസ്ഥാന വക്താവ് അഡ്വ: നാരായണന്‍ നമ്പൂതിരി , ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും- വിശ്വകര്‍മ്മ നേതാവുമായ  രവീന്ദ്രനാഥ് വാകത്താനം , വിക്ടര്‍ ടി തോമസ്, വിശ്വകര്‍മ്മ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ദേശീയ നേതാക്കളായ അല്‍ഫോണ്‍സ് കണ്ണന്താനം, ടോംവടക്കന്‍,അനില്‍ ആന്റണി എന്നിവര്‍ കുടുംബ യോഗങ്ങളിലും സമ്പര്‍ക്ക പരിപാടികളിലും പങ്കെടുത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിക്കായി വോട്ടഭ്യര്‍ഥിക്കുകയും കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ വികസന പദ്ധതികള്‍ വിശദീകരിക്കുകയും ചെയ്തു.പുതുപ്പള്ളി മീനടം പഞ്ചായത്തിലെ പുതുവയല്‍ കോളനിയിലെ കുടുംബസംഗമത്തില്‍ കേന്ദ്രമന്ത്രി  വി മുരളീധരന്‍ പങ്കെടുത്തു. ഓണാഘോഷം പ്രമാണിച്ച്  നിര്‍ത്തി വച്ച മണ്ഡല പര്യടനം ഇന്ന് വീണ്ടും പുനരാരംഭിക്കും. ഉച്ചകഴിഞ്ഞ് 3.30ന് മീനടം ജംഗ്ഷനില്‍ നിന്ന് ആരംഭിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.