കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികൾക്കും രാഷ്ട്രീയകക്ഷികൾക്കും പൊതുയോഗങ്ങളും മറ്റും സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ പൊതുസ്ഥങ്ങൾ അനുവദിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി. 12 സ്ഥലങ്ങളാണ് അനുവദിച്ചിട്ടുള്ളത്.
പുതുപ്പള്ളി ഗവൺമെന്റ് ബോയ്സ് എച്ച്.എസ്.എസ് മൈതാനം,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജോർജ്ജിയൻ പബ്ലിക് സ്കൂൾ മൈതാനം,
അയർക്കുന്നം ഗ്രാമപഞ്ചായത്തിന് സമീപത്തെ ടെമ്പോ പാർക്കിംഗ് മൈതാനം,
അയർക്കുന്നം ബസ് സ്റ്റാൻഡിന് സമീപത്തെ ഓപ്പൺ സ്റ്റേജ്,
വാകത്താനം ഞാലിയാകുഴി പ്രൈവറ്റ് ബസ് സ്റ്റാൻഡ്,
വാകത്താനം പഞ്ചായത്ത് ഓഫീസിന് മുമ്പിലെ പാർക്കിംഗ് ഗ്രൗണ്ട്.,
പാമ്പാടി ബസ് സ്റ്റാൻഡ് ഗ്രൗണ്ട്,
കൂരോപ്പട പഞ്ചായത്ത് ഗ്രൗണ്ട്,
മണർകാട് പഞ്ചായത്ത് സ്റ്റേഡിയം,
മണർകാട് ബസ് സ്റ്റാൻഡ്,
യോഗങ്ങൾ സംഘടിപ്പിക്കുന്നതിന് അനുമതിയ്ക്കായി suvidha.eci.gov.in എന്ന പോർട്ടലിലൂടെ അപേക്ഷിക്കണം.