പാമ്പാടി : ഉപതിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പുതുപ്പള്ളിയിൽ ഇടത്പക്ഷ എം.എൽ എ ഓഫീസ് തുറക്കുമെന്ന് കേരളാ കോ ൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി പറഞ്ഞു .പാമ്പാടിയിൽ എൽ.ഡി.എഫ് പുതുപ്പള്ളി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .പുതുപ്പള്ളി മാറി ചിന്തിക്കും ,പുതുപ്പള്ളിയിൽ പുതു ചരിത്രമെഴുതും അ മാറ്റമാണ് മണ്ഡലത്തിൽ ഇപ്പോൾ ദൃശ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു .പുതുപ്പള്ളിയിൽ വികസനത്തിൻ്റെ രാഷട്രീയം ചർച്ച ചെയ്യും.
വികസനം പുതുപ്പള്ളിയിലെ ജനങ്ങളുടെ അവകാശമാണ്. വികസനവും ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയം. ജെയ്കിൻ്റെ സ്ഥാനാർത്ഥിത്വത്തോടെ ഭീതിയിലായ യു.ഡി.എഫ് ബിജെപിയുമായി അവിശുദ്ധ സഖ്യത്തിന് ശ്രമിക്കുകയാണ് പുതുപ്പള്ളിക്ക് സമീപത്ത് കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയ യു.ഡി.എഫ് നടപടി ഇതിന് തെളിവാണെന്നും ജോസ് കെ മാണി എം.പി പറഞ്ഞു .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സി പി ഐ ജില്ലാ സെക്രട്ടറി വി.ബി ബിനു അധ്യക്ഷത ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ ,തോമസ് ചാഴികാടൻ എം.പി ,സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ,എൽ.ഡി.എഫ് നേതാക്കളായ ലോപ്പസ് മാത്യു ,കെ.ആർ രാജൻ ,ബെന്നി മൈലാടൂർ ,രാജീവ് നെല്ലികുന്നേൽ ,പോൾസൺ പീറ്റർ ഫ്രാൻസിസ് തോമസ് ,സണ്ണി തോമസ്റ്റ് ,സി.കെ ശശിധരൻ, കെ.എം രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു