കോട്ടയം: ചാണ്ടി ഉമ്മൻ എം.എൽ.എയുമായുള്ള തർക്കത്തെ തുടർന്ന് പ്രതിഷേധ സൂചകമായി പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് രാജി വച്ചു. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്ക് ഒടുവിൽ രാജി പിൻവലിച്ച് ഒത്തു തീർപ്പ്. ചാണ്ടി ഉമ്മൻ എം.എൽ.എയുമായുള്ള തർക്കത്തെ തുടർന്ന് ശനിയാഴ്ച രാത്രിയിലാണ് പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് സാം കെ.വർക്കി രാജി വച്ചത്. ഇതു സംബന്ധിച്ചുള്ള കുറിച്ച് പുതുപ്പള്ളി കോൺഗ്രസ് പ്രവർത്തകർ അടങ്ങുന്ന ഗ്രൂപ്പിൽ ഇദ്ദേഹം ഇട്ടതോടെയാണ് വിവാദം ഉയർന്നത്.
പുതുപ്പള്ളിയിലെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ലിസ്റ്റ് പുറത്തു വിട്ടിരുന്നു. പുതുപ്പള്ളി മണ്ഡലത്തിലെ ബ്ലോക്ക് ഭാരവാഹികളുടെ ലിസ്റ്റ് പുറത്തിറക്കിയപ്പോൾ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളിൽ പലരുടെയും പേര് നഷ്ടമായി. ഇതു സംബന്ധിച്ചു മണ്ഡലം പ്രസിഡന്റ് ബ്ലോക്ക് പ്രസിഡന്റുമായി സംസാരിച്ചു. എന്നാൽ, താനല്ല പകരം എം.എൽ.എയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് എന്ന് ബ്ലോക്ക് പ്രസിഡന്റ് സാമിനെ അറിയിച്ചതായാണ് ജാഗ്രത ന്യൂസ് ലൈവിന് ലഭിച്ച വിവരം. ഇതേ തുടർന്ന് മണ്ഡലം പ്രസിഡന്റ് സാം ചാണ്ടി ഉമ്മൻ എം.എൽ.എയെ ഫോണിൽ ബന്ധപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, എന്നെ പാർട്ടി ഏൽപ്പിച്ച ജോലിയാണ് ഞാൻ ചെയ്തതെന്നും നിങ്ങളോട് ഇതൊന്നും പറയേണ്ടെന്നുമുള്ള മറുപടിയാണ് മണ്ഡലം പ്രസിഡന്റിനോട് ചാണ്ടി ഉമ്മൻ എം.എൽ.എ അറിയിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് സാം കെ.വർക്കി രാജി വച്ചത്. ഇതിനു പിന്നാലെ, ഇന്നു രാവിലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും , ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷും വിഷയത്തിൽ ഇടപെട്ടു. ഇരുവരുടെയും മധ്യസ്ഥൻ ബ്ലോക്ക് പ്രസിഡന്റിനെയും സാമിനെയും ഒന്നിച്ചിരുത്തി വിഷയം ചർച്ച ചെയ്തു. സാമിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താമെന്ന ഇവരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉച്ചയോടെ പ്രശ്നം പരിഹരിച്ചു. ഇതേ തുടർന്ന് സാം രാജി പിൻവലിക്കുകയായിരുന്നു.
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ എംഎൽഎയുമായി കോൺഗ്രസ് നേതാക്കൾക്കിടയിൽ തർക്കം പരസ്യമാ രഹസ്യമാണ്. ഇതാണ് ഇപ്പോൾ കൂടുതൽ മറ നീക്കി പുറത്തു വന്നിരിക്കുന്നത്. ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ ഏകാധിപത്യ സ്വഭാവത്തോടെയാണ് പെരുമാറുന്നത് എന്നാണ് കോൺഗ്രസുകാർക്ക് പൊതുവെയുള്ള പരാതി. ഇതാണ് ഇപ്പോഴത്തെ വിഷയങ്ങൾക്ക് കാരണമെന്നും വാദമുണ്ട്. ഏതായാലും വരും ദിവസങ്ങളിൽ വിഷയം കൂടുതൽ കത്തിപ്പടരുമെന്ന് ഉറപ്പാണ്.