പുതുപ്പള്ളി: തിരുവോണ നാളിൽ കാർയാത്രക്കാർക്ക്അത്ഭുതകരമായ രക്ഷപെടൽ. പനച്ചിക്കാട് ക്ഷേത്രം – പുതുപ്പള്ളി റോഡിൽ അമ്പാട്ടുകടവിനക്കരെ കാരോത്തു കടവിലാണ് കാർ നിയന്ത്രണം നഷ്ടപ്പെട്ട് പാടത്തെ വെള്ളക്കെട്ടിൽ വീണത് . പാമ്പാടി വട്ടമലപ്പടി സ്വദേശികളായ കാർ യാത്രക്കാരെ നാട്ടുകാർ രക്ഷപെടുത്തി . കാർ ഓടിച്ചിരുന്നയാളും ഭാര്യയും കൊച്ചുമക്കളുമാണ് കാറിലുണ്ടായിരുന്നത്. എട്ട് മാസം പ്രായമുള്ള കൈക്കുഞ്ഞും മൂന്ന് വയസുള്ള കുട്ടിയുമുൾപ്പെടെയാണ് അപകടത്തിൽ പെട്ടത് .ആമ്പൽ വസന്തം കാണുവാൻ എത്തിയ ആളുകളും നാട്ടുകാരും കടവിൽ ഉണ്ടായിരുന്നതിനാൽ അപകടത്തിൽ പെട്ടവരെ രക്ഷപെടുത്തുവാൻ ഇവർ മുന്നിട്ടിറങ്ങുകയായിരുന്നു .
Advertisements