കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നാളെ ഓഗസ്റ്റ് 16 ന് നടക്കും. രാവിലെ 10.30 മുതൽ തിരുവാതുക്കൽ എ.പി.ജെ അബ്ദുൾ കലാം ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ഇ.വി.എം വെയർഹൗസിലാണ് പരിശോധന നടത്തുക. നാനൂറോളം വോട്ടിംഗ് യന്ത്രങ്ങൾ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ ആറ് എൻജിനീയർമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തുക.
Advertisements