പുതുപ്പള്ളി കാഞ്ഞിരത്തുമ്മൂട്ടിൽ തെരുവുനായ ആക്രമണം; നാലു പേർക്ക് കടിയേറ്റു; അധികൃതരുടെ നേതൃത്വത്തിൽ നായയെ അടിച്ചു കൊന്നു

കോട്ടയം: പുതുപ്പള്ളി കാഞ്ഞിരത്തുമ്മൂട്ടിൽ തെരുവുനായ ആക്രമണം. അക്രമാസക്തനായ നായ നാലു പേരെ കടിച്ചു. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരു സ്ത്രീ അടക്കം നാലു പേരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുതുപ്പള്ളി കാഞ്ഞിരത്തുമ്മൂട് സ്വദേശികളായ ഉഷ (50), സജി (61), കുമാർ (48), രാജൻ തോമസ് (67) എന്നിവർക്കാണ് പരിക്കേറ്റത്.

Advertisements

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രദേശത്ത് അലഞ്ഞു തിരിഞ്ഞ് നടന്ന തെരുവുനായ അക്രമാസക്തനാകുകയും ആളുകളെ അപ്രതീക്ഷിതമായി ആക്രമിക്കുകയുമായിരുന്നു. ഓടി നടന്ന് നായ ആളുകളെ ആക്രമിച്ചതോടെ പ്രദേശ വാസികൾ ഭയചകിതരായി. തുടർന്ന് ഇവർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. തുടർന്ന്, അധികൃതർ സ്ഥലത്ത് എത്തി. തുടർന്ന് നാട്ടുകാരുടെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ നായയെ അടിച്ചു കൊല്ലുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കടിയേറ്റവർ ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല.

Hot Topics

Related Articles