പുതുപ്പള്ളി തൃക്കോതമംഗലത്ത് ടോറസ് ലോറി മറിഞ്ഞു; ലോറി മറിഞ്ഞത് വെള്ളക്കെട്ടിലേയ്ക്ക്

പുതുപ്പള്ളി : തൃക്കോതമംഗലത്ത് റോഡ് പണിക്ക് എം സാൻഡുമായി വന്ന ടോറസ് ലോറി പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ഡ്രൈവർ ഗ്ലാസ്സ് പൊട്ടിച്ച് പുറത്തു കടന്നു. വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് തൃക്കോതമംഗലം കൊട്ടാരത്തിൽ കടവിലാണ് അപകടം. ഉണ്ണുനീലി റോഡിന്റെ നിർമാണത്തിന്റെ ഭാഗമായെത്തിയതാണ് ലോറി.

Advertisements

കൊട്ടാരത്തിൽ കടവ് ഭാഗത്ത് പതിവായി വെള്ളക്കെട്ടുണ്ടാകുന്ന ഭാഗം ഉയർത്തിയാണ് പണിയുന്നത്. മാങ്ങാനം പാലൂർപ്പടി മുതൽ 12-ാം കുഴി വരെയുള്ള ഭാഗത്തെ കലുങ്ക് പണിയും റോഡ് ടാറിങ്ങും പൂർത്തിയായിരുന്നു. അവസാനഘട്ട പണികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം. വിവരമറിഞ്ഞ് ആളുകൾ വാഹനങ്ങളിൽ സ്ഥലത്ത് എത്തിയതോടെ ഗതാഗതക്കുരുക്കായി.

Hot Topics

Related Articles