അതിരാവിലെ പുട്ടും പഴവും തട്ടുന്നത് കുഴപ്പമാകുമോ ? കുഴപ്പമായേക്കാം : ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

പ്രാതല്‍ അഥവാ പ്രഭാതഭക്ഷണം ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. എത്ര തിരക്കുണ്ടെങ്കിലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. രാത്രി മുഴുവന്‍ ഒഴിഞ്ഞ വയറിനും ശരീരത്തിനും പോഷകങ്ങളും ഗ്ലുക്കോസും നല്‍കുന്നത് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന അന്നജത്തില്‍ നിന്നാണ്. അതുകൊണ്ടു തന്നെ, പ്രഭാതഭക്ഷണം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.

Advertisements

പ്രാതല്‍ നന്നായി കഴിക്കുന്ന ഒരാളുടെ ശരീരവും മനസ്സും ഊര്‍ജ്ജസ്വലവും ഉണര്‍വ്വുള്ളതും ആയിരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രഭാത ഭക്ഷണമായി പുട്ട് കഴിക്കാന്‍ ഇഷ്ടമുള്ളവരാണ് പൊതുവെ മലയാളികള്‍. നല്ല ചൂടേറിയ പുട്ടും അതിനൊപ്പം കടലക്കറിയും കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എന്നാല്‍, പൊതുവെ, മലയാളികള്‍ക്കിടയില്‍ ഏറെ സജീവമായ പുട്ടും പഴവും കോംബിനേഷന്‍ അത്ര നല്ലതല്ല. പുട്ടിനൊപ്പം പഴം കഴിക്കരുതെന്നാണ് വിദഗ്ധര്‍ അടക്കം ചൂണ്ടിക്കാട്ടുന്നത്.

പുട്ട്-പഴം കോംബിനേഷന്‍ വയറിന് അത്ര നല്ലതല്ലത്രെ ! അതുകൊണ്ട് പുട്ടിനൊപ്പം കടലക്കറിയോ ചെറുപയര്‍ കറിയോ കഴിക്കാന്‍ ശ്രദ്ധിക്കണം. പുട്ടും പഴവും ചേര്‍ത്തുകഴിച്ചാല്‍ അത് ദഹനപ്രക്രിയയെ പോലും സാരമായി ബാധിച്ചെന്ന് വരാം. നെഞ്ച് നീറാനും കാരണമാകും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.