ഖത്തര്‍: ഫിഫ ലോകകപ്പ് 2022നായി വിവിധ വേദികളിൽ നിന്ന് 2,000 ടണ്ണിലധികം മാലിന്യങ്ങൾ പുനരുപയോഗിക്കുകയും കമ്പോസ്റ്റ് ചെയ്യുകയും ചെയ്ത് ഖത്തർ.
സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്സി), ഫിഫ എന്നിവ കമ്പോസ്റ്റബിൾ ഫുഡ് പാക്കേജിംഗ്, മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കാൻ ആരാധകരെ പ്രോത്സാഹിപ്പിക്കൽ, എട്ട് സ്റ്റേഡിയങ്ങളിലും മാലിന്യങ്ങൾ വേർതിരിക്കാനുള്ള സൗകര്യം എന്നിവയുൾപ്പെടെ നിരവധി സംരംഭങ്ങൾ നടപ്പാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫിഫ ലോകകപ്പ് ഖത്തർ 2022 ന്റെ സുസ്ഥിരതാ തന്ത്രത്തിന്റെ പ്രധാന ലക്ഷ്യം മാലിന്യങ്ങൾ കുറയ്ക്കുകയും പുനരുപയോഗം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ്. ടൂർണമെന്റിനു മുന്നോടിയായി, സംഘാടകർ ആരാധകരുമായി സംവദിക്കുകയും കഴിയുന്നത്ര മാലിന്യങ്ങൾ പുനരുപയോഗിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
സുസ്ഥിര ലോകകപ്പ് സംഘടിപ്പിക്കാനുള്ള ഖത്തറിന്റെ പ്രതിബദ്ധത നിലനിർത്തുന്നതിനായി മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളും നടന്നിട്ടുണ്ട്.