ആമവാതം; പ്രധാനപ്പെട്ട പ്രാരംഭ ലക്ഷണങ്ങൾ എന്തെല്ലാം?

സന്ധികളെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (ആർഎ) അഥവാ ആമവാതം. രോഗ പ്രതിരോധ സംവിധാനം സ്വന്തം ശരീരത്തിലെ തന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്. 

Advertisements

കൈകൾ, വിരലുകൾ, കാലുകൾ, കാൽമുട്ടുകൾ എന്നിവിടങ്ങളിലെ വേദന, വീക്കം തുടങ്ങിയവയാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്‍റെ പ്രധാന ലക്ഷണങ്ങള്‍. സന്ധികള്‍ക്ക് പിരിമുറുക്കം അനുഭവപ്പെടുക, സന്ധികളിൽ മരവിപ്പ്​ അനുഭവപ്പെടുക, സന്ധികള്‍ ചുവന്നിരിക്കുക തുടങ്ങിയവയൊക്കെ ആമവാതത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങളാണ്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് രോഗികളില്‍  കൈകാലുകളിലെ സന്ധികളുടെ ഭാഗത്തുള്ള ചര്‍മ്മത്തിനും നിറവ്യത്യാസം അനുഭവപ്പെടാം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതുപോലെ കൈകാലുകൾ ഇളക്കുമ്പോഴോ വെറുതെയിരിക്കു​മ്പോഴോ സന്ധി വേദന അനുഭവപ്പെടാം. ആദ്യഘട്ടത്തില്‍ വിരലുകളിലും ​കൈക്കുഴകളിലുമാണ്​ വേദനയനുഭവപ്പെടുക. പിന്നീട്​ കാൽമുട്ട്​, കാൽപാദം, കണങ്കാൽ, ചുമൽ എന്നിവിടങ്ങളിൽ വേദന അനുഭവപ്പെടാം.  സന്ധികള്‍ക്കുണ്ടാകുന്ന ബലഹീനതയും ചലിക്കാനുള്ള ഒരാളുടെ കഴിവിനെയും ചിലപ്പോള്‍ രോഗം ബാധിക്കാം. 

അമിതമായ ക്ഷീണവും ആമവാതത്തിന്‍റെ മറ്റൊരു ലക്ഷണം ആണ്. തളര്‍ച്ചയും ക്ഷീണവും പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും, അകാരണമായ ക്ഷീണം നിസാരമാക്കേണ്ട. ഒരു കാരണവുമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നതും ചിലപ്പോള്‍ ഒരു സൂചനയാകാം. പനിയും വിശപ്പ് നഷ്ടപ്പെടുന്നതുമൊക്കെ ചിലപ്പോള്‍ ഈ രോഗത്തിന്‍റെ സൂചനയാകാം. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.